സ്‌കലോണിയുടെ അസിസ്റ്റന്റാവുമോ? ഡി മരിയ പറയുന്നു!
അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.കോപ്പ അമേരിക്ക കിരീടം നേടി കൊണ്ടാണ് അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം പടിയിറങ്ങിയത്.വരുന്ന മത്സരത്തിന് മുന്നേ ഈ താരത്തെ ആദരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.അർജന്റൈൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഡി മരിയ എന്നും അദ്ദേഹം അർഹിക്കുന്ന ഒരു ആദരം നൽകുമെന്നുമായിരുന്നു ഇതേക്കുറിച്ച് സ്‌കലോണി പറഞ്ഞിരുന്നത്.
തന്റെ പുതിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഡി മരിയ സംസാരിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിച്ചതിനുശേഷം താൻ പരിശീലകനാവും എന്നുള്ളത് ഡി മരിയ പറഞ്ഞിരുന്നു. അതിനുവേണ്ടിയുള്ള കോച്ചിംഗ് കോഴ്സുകൾ അദ്ദേഹം ചെയ്യുന്നുണ്ട്.അർജന്റൈൻ പരിശീലകനായ ലയണൽ സ്‌കലോണി പറഞ്ഞതുകൂടി ഇതിനോടൊപ്പം ചേർക്കേണ്ടതുണ്ട്.ഡി മരിയ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ താൻ തയ്യാറാണ് എന്നായിരുന്നു സ്‌കലോണി പറഞ്ഞിരുന്നത്. ഇതിനോടുള്ള പ്രതികരണം ഡി മരിയ ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“പേഴ്സണലായി കൊണ്ട് സ്‌കലോണി എന്നോട് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അദ്ദേഹം അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടാവാം.പക്ഷേ നേരിട്ട് ഞങ്ങൾ ഇതേക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫ് ഇപ്പോൾ വളരെയധികം പെർഫെക്ട് ആണ്.എല്ലാം സ്വന്തമായുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ചെയ്തു തന്നതിനെല്ലാം ഞങ്ങൾക്ക് ഒരുപാട് നന്ദിയും കൃതാർത്ഥതയും ഉണ്ട് ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിയാനാണ് ഡി മരിയ ഇപ്പോൾ ഉദ്ദേശിക്കുന്നത്. പരിശീലകനായി കഴിഞ്ഞാൽ അസിസ്റ്റന്റ് ആയിക്കൊണ്ട് പരേഡസ് കൂടെ ഉണ്ടാകുമെന്നുള്ളത് ഡി മരിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ താരം ഇപ്പോഴും തുടരുന്നുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിച്ചുകൊണ്ടിരിക്കുന്നത്.