സോഷ്യൽ മീഡിയയും കാൽചുവട്ടിലാക്കി ക്രിസ്റ്റ്യാനോ, ആ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യവ്യക്തി !

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റൊണാൾഡോക്ക്‌ ആരാധകരുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അക്കാര്യം ഒരു തവണ കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് റൊണാൾഡോ. തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തിൽ ആ മാന്ത്രികസംഖ്യ പിന്നിട്ടിരിക്കുകയാണ് താരം. 250 മില്യൺ ജനങ്ങളാണ് റൊണാൾഡോയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ഈ സംഖ്യ പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് റൊണാൾഡോ എന്നോർക്കണം. ഇൻസ്റ്റഗ്രാമിൽ ഇത്രയധികം ആരാധകപിന്തുണയുള്ള മറ്റൊരാളും നിലവിൽ ഭൂമിയിൽ ഇല്ല എന്നർത്ഥം. ഫുട്ബോളിന് പുറമേ സോഷ്യൽ മീഡിയയും തന്റെ കാൽചുവട്ടിലാക്കിയിരിക്കുകയാണ് താരം.

ഈയൊരു അപൂർവനേട്ടത്തിന് ആരാധകരോട് നന്ദി പറയാനും റൊണാൾഡോ മറന്നില്ല. നിങ്ങളുടെ ഈ യാത്രയുടെ ഭാഗമാണ് എന്നാണ് റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഉഡിനസിനെതിരെയുള്ള മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് യുവന്റസിനെ വിജയത്തിലേക്ക് നയിക്കാൻ റൊണാൾഡോക്ക്‌ കഴിഞ്ഞിരുന്നു. ഇതിന് ശേഷം റൊണാൾഡോ കുറിച്ചത് ഇങ്ങനെയാണ്. ” 250 മില്യൺ !! എന്തൊരു അവിശ്വസനീയമായ സംഖ്യയാണിത്. എല്ലാവർക്കും നന്ദി. നിങ്ങൾ എല്ലാവരും ഈ യാത്രയുടെ ഭാഗമാണ് ” നന്ദി പ്രകാശിപ്പിച്ചു കൊണ്ട് റൊണാൾഡോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *