സെമിയിൽ ബ്രസീലിനെ കിട്ടാനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത് : അർജന്റൈൻ സൂപ്പർ താരം.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്രൊയേഷ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് സെമിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന സെമിയിൽ പ്രവേശിച്ചു. അർജന്റീനയും ക്രൊയേഷ്യയും തമ്മിലായിരുന്നു സെമിഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്.
എന്നാൽ ഇതേക്കുറിച്ച് അർജന്റീന സൂപ്പർതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിനെ ലഭിക്കാൻ തങ്ങൾ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അങ്ങനെയായിരുന്നുവെങ്കിൽ അതൊരു അതുല്യമായ മത്സരമായി മാറുമായിരുന്നുവെന്നും ടാഗ്ലിയാഫിക്കോ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Nico Tagliafico: “We had feeling in the semi final there would be Argentina vs Brazil. The repeat of Copa America final, it would be unique. We wanted it. The game against Croatia was the most calmest one. We dominated so much that we had not realized that we were in the final.” pic.twitter.com/WFkc837zVU
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 7, 2023
” സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമെന്ന് ഞങ്ങൾ കരുതിയിരുന്നു. കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവർത്തനം ഉണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.ഞങ്ങൾ ബ്രസീലിനെ കിട്ടാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ അതൊരു അതുല്യമായ മത്സരമായി മാറുമായിരുന്നു.ക്രൊയേഷ്യക്കെതിരെയുള്ള മത്സരം വളരെയധികം ശാന്തമായിരുന്നു. ഞങ്ങളാണ് മത്സരത്തിൽ പൂർണമായും ആധിപത്യം പുലർത്തിയത് ” ഇതാണ് നിക്കോളാസ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.
ക്രൊയേഷ്യയെ സെമിഫൈനലിൽ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഹൂലിയൻ ആൽവരസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ മെസ്സി ഒരു ഗോൾ സ്വന്തമാക്കുകയായിരുന്നു.