സെമിയിൽ എത്താനുള്ള സുവർണ്ണാവസരമാണ് അർജന്റീനക്കെതിരെയുള്ള മത്സരം : ഡി യോങ്
ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഹോളണ്ടും തമ്മിലാണ് ഏറ്റുമുട്ടത്. വരുന്ന വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.രണ്ട് ശക്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അർജന്റീനയെ ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് ലയണൽ മെസ്സി തന്നെയാണ്.അദ്ദേഹത്തെ എങ്ങനെ തടയും എന്നുള്ള ചോദ്യത്തിന്,ടീമായി കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന ഉത്തരമാണ് ഡച്ച് സൂപ്പർ താരമായ ഡി യോങ് നൽകിയിട്ടുള്ളത്. അതേസമയം സെമിഫൈനലിലേക്ക് എത്താനുള്ള സാധ്യത തങ്ങൾക്ക് വളരെയധികം ഉണ്ടെന്നും ഡി യോങ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Frenkie de Jong doesn't know how to stop Lionel Messi 😅
— GOAL News (@GoalNews) December 6, 2022
” ഞങ്ങൾക്ക് സെമിഫൈനലിൽ എത്താൻ വളരെയധികം സാധ്യതകൾ ഉണ്ട് എന്നാണ് ഞാൻ കരുതുന്നത്. ലയണൽ മെസ്സി കഴിഞ്ഞ 15 വർഷമായി വ്യത്യസ്തതകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു താരമാണ്.മെസ്സിയെ ഞങ്ങൾക്ക് തടയണമെങ്കിൽ ടീമായി കൊണ്ട് തന്നെ തടയേണ്ടതുണ്ട്. യഥാർത്ഥത്തിൽ അദ്ദേഹത്തെ തടയാൻ മാർഗ്ഗങ്ങൾ ഒന്നുമില്ല. ഏതൊരു ടീമിനെതിരെയും വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള താരമാണ് മെസ്സി ” ഇതാണ് ഡി യോങ് ESPN നോട് പറഞ്ഞിട്ടുള്ളത്.
എഫ്സി ബാഴ്സലോണയിൽ മെസ്സിയും ഡി യോങ്ങും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഏതായാലും 2 താരങ്ങളും മുഖാമുഖം വരുമ്പോൾ ആർക്കൊപ്പമായിരിക്കും വിജയം എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.