സൂപ്പർ താരനിര,ബ്രസീലിന്റെ യോഗ്യത മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു!
അടുത്ത മാസം നടക്കാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ അല്പം മുമ്പ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു.24 അംഗ സ്‌ക്വാഡ് ആണ് ടിറ്റെ പുറത്ത് വിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങൾ എല്ലാം തന്നെ ടീമിൽ ഇടം നേടിയിട്ടുണ്ട്.അതേസമയം യുവന്റസ് മധ്യനിര താരം ആർതർ ഇടം നേടിയിട്ടില്ല.കൂടാതെ പരിക്ക് മൂലം പുറത്തിരിക്കുന്ന കൂട്ടീഞ്ഞോക്കും സ്‌ക്വാഡിൽ ഇടമില്ല.അലൻ,ഡിയഗോ കാർലോസ്,റോഡ്രിഗോ, കുൻഹ,റഫീഞ്ഞ,ടെല്ലസ്,മാഴ്‌സെലോ, ഫെർണാണ്ടിഞ്ഞോ എന്നിവരെയും ടിറ്റെ പരിഗണിച്ചിട്ടില്ല.ജൂണിൽ ഇക്വഡോർ, പരാഗ്വ എന്നിവരെയാണ് ബ്രസീൽ നേരിടുന്നത്. ഇതേ സ്‌ക്വാഡിനെ തന്നെയായിരിക്കും ടിറ്റെ കോപ്പ അമേരിക്കയിലേക്കും പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌ക്വാഡ് താഴെ നൽകുന്നു.
ഗോൾകീപ്പർമാർ
ആലിസൺ (ലിവർപൂൾ )
വെവേർടൺ ( പാൽമിറാസ് )
എഡേഴ്‌സൺ ( മാഞ്ചസ്റ്റർ സിറ്റി )
ഫുൾബാക്കുമാർ
ഡാനിലോ ( യുവന്റസ് )
ഡാനി ആൽവെസ് ( സാവോ പോളോ )
റെനാൻ ലോദി ( അത്ലറ്റിക്കോ മാഡ്രിഡ് )
അലക്സ് സാൻഡ്രോ ( യുവന്റസ് )
സെന്റർ ബാക്കുമാർ
ലുകാസ് വെരിസ്സിമോ ( ബെൻഫിക്ക )
തിയാഗോ സിൽവ ( ചെൽസി )
മാർക്കിഞ്ഞോസ് ( പിഎസ്ജി )
മിലിറ്റാവോ ( റയൽ മാഡ്രിഡ് )
മധ്യനിരക്കാർ
കാസമിറോ (റയൽ മാഡ്രിഡ് )
ലുക്കാസ് പക്വറ്റ ( ലിയോൺ )
ഫാബിഞ്ഞോ ( ലിവർപൂൾ )
ഫ്രെഡ് (യുണൈറ്റഡ് )
ഡഗ്ലസ് ലൂയിസ് ( ആസ്റ്റൺ വില്ല )
എവെർട്ടൻ റിബയ്റോ ( ഫ്ലെമെങ്കോ )
മുന്നേറ്റനിരക്കാർ
റിച്ചാർലീസൺ ( എവെർട്ടൻ )
റോബെർട്ടോ ഫിർമിനോ (ലിവർപൂൾ )
ജീസസ് (സിറ്റി )
നെയ്മർ ( പിഎസ്ജി )
ഗാബിഗോൾ (ഫ്ലെമെങ്കോ )
സെബോളിഞ ( ബെൻഫിക്ക)
വിനീഷ്യസ് (റയൽ )