സൂപ്പർ താരത്തെ വിട്ടു തരാനാവില്ലെന്ന് ബ്രസീലിനെ അറിയിച്ച് റയൽ മാഡ്രിഡ്‌

ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണ് ബ്രസീലിന്റെ അണ്ടർ 23 ടീം. ഇതിനുള്ള 50 അംഗ ലിസ്റ്റ് പരിശീലകൻ ആൻഡ്രേ ജാർഡിൻ തയ്യാറാക്കിയിരുന്നു. ഇതിലെ പ്രധാനപ്പെട്ട താരമായിരുന്നു റയൽ മാഡ്രിഡ് സ്‌ട്രൈക്കർ റോഡ്രിഗോ ഗോസ്. എന്നാലിപ്പോൾ താരത്തെ ഒളിമ്പിക്സിന് വിട്ടു നൽകാനാവില്ല എന്നറിയിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌. റയലിന്റെ പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് പ്രീ സീസണിൽ മുഴുവൻ സ്‌ക്വാഡിനെയും ആവിശ്യമുണ്ട്. അത്കൊണ്ട് തന്നെ താരത്തെ വിട്ടുനൽകാനാവില്ല എന്നാണ് റയലിന്റെ തീരുമാനം.

നിലവിൽ റോഡ്രിഗോ മികച്ച രൂപത്തിലാണ് കളിക്കുന്നത്.ജൂൺ എട്ടിന് സെർബിയക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിന്റെ അണ്ടർ 23 ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചപ്പോൾ റോഡ്രിഗോ പകരക്കാരനായി വന്ന് കൊണ്ട് ഒരു ഗോൾ നേടിയിരുന്നു.ഏതായാലും ഒരുപിടി സൂപ്പർ താരങ്ങളെ ഒളിമ്പിക്സിന് അണിനിരത്താൻ തന്നെയാണ് സിബിഎഫ് ആലോചിക്കുന്നത്. ഗബ്രിയേൽ ബാർബോസ, റോഡ്രിഗോ കയോ എന്നിവരെ വിട്ടു നൽകാൻ സിബിഎഫ് അവരുടെ ക്ലബുകളോട് ആവിശ്യപ്പെട്ടിട്ടുണ്ട്.നെയ്മർ, മാർക്കിഞ്ഞോസ് എന്നിവർക്ക് ഒളിമ്പിക്സ് കളിക്കാൻ താല്പര്യമുണ്ടെങ്കിലും പിഎസ്ജി അനുവദിക്കാൻ സാധ്യത കുറവാണ്.ലിയോണിന്റെ ബ്രൂണോ ഗിമിറസ്, ഹെർത്ത ബെർലിനിന്റെ മാത്യൂസ് കുൻഹ എന്നിവരൊക്കെയാണ് ബ്രസീൽ അണ്ടർ 23 ടീമിന്റെ കുന്തമുനകൾ. നിലവിൽ ഗോൾഡ് മെഡൽ ജേതാക്കളായ ബ്രസീൽ അത്‌ നിലനിർത്താനുറച്ചാവും കളത്തിലേക്കിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *