സൂപ്പർ താരത്തിന് പരിക്ക്, ഫൈനൽ ലിസ്റ്റിന്റെ കാര്യത്തിൽ സ്‌കലോണിക്ക് ആശങ്ക!
കോപ്പ അമേരിക്കക്കുള്ള ഒരുക്കത്തിലാണ് നിലവിലെ ജേതാക്കളായ അർജന്റീന ഇപ്പോൾ ഉള്ളത്. അതിനു മുന്നേ 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അവരുടെ എതിരാളികൾ. വരുന്ന തിങ്കളാഴ്ച്ച പുലർച്ചെ നാലുമണിക്ക് ഷിക്കാഗോയിൽ വെച്ചു കൊണ്ടാണ് ഈയൊരു സൗഹൃദ മത്സരം നടക്കുക.
നേരത്തെ 29 അംഗങ്ങളുള്ള ഒരു സ്‌ക്വാഡ് ആയിരുന്നു അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചിരുന്നത്. കോപ്പ അമേരിക്കക്ക് മുന്നേ ഇത് 26 താരങ്ങളാക്കിക്കൊണ്ട് ചുരുക്കണം.അതായത് രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ശേഷം മൂന്ന് താരങ്ങളെ സ്‌ക്വാഡിൽ നിന്നും സ്‌കലോണിക്ക് ഒഴിവാക്കേണ്ടതുണ്ട്.ആ താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
പ്രതിരോധനിരയിൽ ക്വാർട്ട,ബാലർഡി,ജർമ്മൻ പെസല്ല എന്നീ മൂന്നു താരങ്ങൾ ഉണ്ട്.ഇവരിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകും.പെസല്ലയുടെ പരിക്കാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകന് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ കോപ്പ അമേരിക്ക നഷ്ടമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പെസല്ലയെ അർജന്റീന ഒഴിവാക്കിയേക്കും. എന്നാൽ അതിനു മുന്നേ അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്താൽ ബാലർഡിക്കായിരിക്കും സ്ഥാനം നഷ്ടമാവുക.

മറ്റൊരു താരമായ അക്യൂഞ്ഞയുടെ ഫിസിക്കൽ കണ്ടീഷനിൽ സ്‌കലോണിക്ക് ആശങ്കയുണ്ട്. പക്ഷേ നിലവിൽ അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.കോപ അമേരിക്ക ആവുമ്പോഴേക്കും അദ്ദേഹം ഓക്കേയാവും എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ വാലന്റയിൻ ബാർക്കോക്ക് സ്ഥാനം നഷ്ടമാകും. കൂടാതെ മുന്നേറ്റ നിരയിൽ കൊറേയ,കാർബോണി എന്നീ താരങ്ങൾ ഉണ്ട്. ഇവരിൽ ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌കലോണിക്ക് കഴിഞ്ഞിട്ടില്ല.എന്നിരുന്നാലും കാർബോണിക്ക് സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ പെസല്ല,ബാർക്കോ,കാർബോണി എന്നിവർ പുറത്തുപോകാനാണ് സാധ്യത.