സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരം, അർജന്റീനക്ക് വൻ തിരിച്ചടി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിനെ ഇപ്പോൾ പരിക്ക് വലിയ രൂപത്തിൽ അലട്ടുന്നുണ്ട്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.അതിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഇനിയും ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയാണ്.
പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നടന്ന മത്സരത്തിനിടെ അദ്ദേഹത്തെ പരിക്ക് വലച്ചിരുന്നു. പക്ഷേ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.ബ്രൈറ്റൻ,ബയേൺ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലായിരുന്നു ഈ ഡിഫൻഡർ പങ്കെടുത്തിരുന്നത്.പക്ഷേ കാര്യങ്ങൾ ഇപ്പോൾ സീരിയസായിട്ടുണ്ട്. അദ്ദേഹം ഇനിമുതൽ കളിക്കില്ല എന്നുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.
Manchester United announce Lisandro Martinez will be out for 'an extended' period after aggravating his foot injury from last spring in their match against Arsenal.
— B/R Football (@brfootball) September 29, 2023
They also recently lost Sergio Reguilón to injury 🤕 pic.twitter.com/afsGKSxubx
എത്രകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നത് യുണൈറ്റഡ് കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷേ പരിക്കിൽ നിന്നും പൂർണമായും മുക്തനാവാൻ കൂടുതൽ കാലം ലിസാൻഡ്രോക്ക് വിശ്രമം ആവശ്യമാണ് എന്നത് വളരെ വ്യക്തമാണ്.താരത്തിന്റെ ഈ പരിക്ക് അർജന്റീനക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. അടുത്തമാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലേക്ക് ഇദ്ദേഹത്തെ സ്കലോണി പരിഗണിച്ചേക്കില്ല.
ഒക്ടോബറിൽ നടക്കുന്ന മത്സരത്തിൽ പരാഗ്വ,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. അതിനുശേഷം നവംബറിൽ ബ്രസീൽ,ഉറുഗ്വ എന്നിവരെയാണ് അർജന്റീന നേരിടുക. നവംബറിലെ മത്സരങ്ങളും ഒരു പക്ഷേ ഈ ഡിഫന്റർക്ക് നഷ്ടമാകും എന്നുള്ള ഒരു സൂചനകൾ പുറത്തേക്ക് വരുന്നുണ്ട്. ഏതായാലും താരത്തിന്റെ ഈ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനും അർജന്റീനക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.