സൂപ്പർ താരങ്ങൾ പുറത്ത്, കോപ്പ അമേരിക്കക്കുള്ള അർജന്റൈൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

അപ്രതീക്ഷിത ഒഴിവാക്കലുകളാണ് ഇന്നലെ പ്രഖ്യാപിച്ച കോപ്പ അമേരിക്കക്കുള്ള അർജന്റൈൻ സ്‌ക്വാഡിൽ കാണാനായത്. സൂപ്പർ താരങ്ങളായ ലുകാസ് ഒകമ്പസിനേയും യുവാൻ ഫോയ്ത്തിനേയും പരിശീലകൻ ലയണൽ സ്കലോണി കോപ്പക്കുള്ള സ്‌ക്വാഡിൽ നിന്നും തഴഞ്ഞിട്ടുണ്ട്.വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 33 അംഗ സ്‌ക്വാഡിൽ ഇടം നേടിയ ഇവർ കളത്തിലിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ മോശം പ്രകടനമാണ് സ്കലോണിയെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഒകമ്പസ്, ഫോയ്ത്ത് എന്നിവർക്ക് പുറമേ ജോസേ ലൂയിസ് പാലോമിനോ,എമിലിയാനോ ബൂണ്ടിയ,ജൂലിയൻ അൽവാരസ് എന്നിവരും പുറത്തായിട്ടുണ്ട്. എന്നാൽ പരിക്ക് മൂലം പുറത്തിരിക്കുന്ന ലുകാസ് അലാരിയോ, കോവിഡ് സ്ഥിരീകരിച്ച ഫ്രാങ്കോ അർമാനി എന്നിവരെ സ്‌ക്വാഡിൽ നിലനിർത്തിയിട്ടുണ്ട്.അതേസമയം ഈ ലിസ്റ്റ് AFA പുറത്ത് വിട്ടിട്ടില്ല. മറിച്ച് കോൺമെബോളിന് സമർപ്പിച്ച ലിസ്റ്റ് കോൺമെബോൾ പബ്ലിഷ് ചെയ്യുകയായിരുന്നു. ഒരുപക്ഷെ ലുകാസ് അലാരിയോക്ക് പകരം ജൂലിയൻ അൽവാരസ്‌ തിരികെ എത്താൻ സാധ്യതയുണ്ട്. പരിക്കേറ്റ താരങ്ങളുടെ കാര്യത്തിൽ മത്സരത്തിന്റെ ഒരു ദിവസം മുമ്പ് വരെ ലിസ്റ്റിൽ മാറ്റം വരുത്താൻ ടീമുകൾക്ക് അധികാരമുണ്ട്. കോൺമെബോൾ പുറത്ത് വിട്ട സ്‌ക്വാഡ് താഴെ നൽകുന്നു.

ഗോൾകീപ്പർമാർ (4): Franco Armani (River), Emiliano Martínez (Aston Villa), Agustín Marchesín (Porto) and Juan Musso (Udinese).

ഡിഫൻഡർമാർ (9): Gonzalo Montiel (River), Nahuel Molina Lucero (Udinese), Cristian Romero (Atalanta), Germán Pezzella (Fiorentina), Lucas Martínez Quarta (Fiorentina), Nicolás Otamendi (Benfica), Nicolás Tagliafico (Ajax), Marcos Acuña (Sevilla) and Lisandro Martínez (Ajax).

മിഡ്‌ഫീൽഡർമാർ (7): Rodrigo De Paul (Udinese), Leandro Paredes (PSG), Exequiel Palacios (Bayer Leverkusen), Giovani Lo Celso (Tottenham), Guido Rodríguez (Betis), Nicolás Domínguez (Bologna) and Alejandro Gómez (Sevilla).

ഫോർവേഡ്സ് (8):Lionel Messi (Barcelona), Lautaro Martínez (Inter), Sergio Agüero (Barcelona), Ángel Di María (PSG), Ángel Correa (At. Madrid), Joaquín Correa (Lazio), Lucas Alario (Bayer Leverkusen) and Nicolás González ( Stuttgart).

Leave a Reply

Your email address will not be published. Required fields are marked *