സൂപ്പർ താരങ്ങളെല്ലാം കളത്തിൽ, നേഷൻസ് ലീഗിൽ ഇന്ന് തീപ്പാറും പോരാട്ടങ്ങൾ !
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് തീപ്പാറും പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. യൂറോപ്പിലെ ഒരുപിടി സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്‌മാൻ, ഹാരി കെയ്ൻ, റോബർട്ട് ലെവന്റോസ്ക്കി, കെവിൻ ഡിബ്രൂയിൻ, റൊമേലു ലുക്കാക്കു എന്നീ സൂപ്പർ താരങ്ങളെയെല്ലാം ഇന്ന് കളത്തിൽ കാണാനാകും. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30 ന് മൂന്ന് മത്സരങ്ങളാണ് നടക്കുക. ഇതിൽ നെതർലാന്റ്സ് ബോസ്നിയയെയും ഇംഗ്ലണ്ട് ബെൽജിയത്തെയും ക്രോയേഷ്യ സ്വീഡനെയും നേരിടും. ഇതിൽ ഇംഗ്ലണ്ട് vs ബെൽജിയം പോരാട്ടമാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്.
Gareth Southgate expected to ring the changes for England's clash vs Belgiumhttps://t.co/sIr1bhzQsI
— The Sun Football ⚽ (@TheSunFootball) October 10, 2020
അതേ സമയം ഇന്ത്യൻ സമയം രാത്രി 12:15-നാണ് ആരാധകരെ ത്രസിപ്പിക്കുന്ന പോരാട്ടം അരങ്ങേറുക. കരുത്തരായ പോർച്ചുഗൽ ഇന്ന് നേരിടുന്നത് നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്. നേഷൻസ് ലീഗിലെ ഗ്രൂപ്പ് ത്രീയിലെ മൂന്നാം റൗണ്ട് പോരാട്ടത്തിലാണ് പോർച്ചുഗലും ഫ്രാൻസും തമ്മിൽ കൊമ്പുകോർക്കുന്നത്. പോർച്ചുഗല്ലിന്റെ മുന്നേറ്റനിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാവോ ഫെലിക്സ്, ബെർണാഡോ സിൽവ എന്നിവർ അണിനിരക്കുമ്പോൾ മറുഭാഗത്ത് ഗ്രീസ്‌മാൻ, എംബാപ്പെ, ജിറൂദ് സഖ്യമാണ് ഫ്രാൻസിന്റെ ആക്രമണനിരയെ നയിക്കുക. നിലവിൽ ഗ്രൂപ്പിൽ പോർച്ചുഗല്ലാണ് ഒന്നാമത്. അതേ സമയം മറ്റൊരു പോരാട്ടത്തിൽ വമ്പൻമാരായ ഇറ്റലി ലെവന്റോസ്ക്കിയുടെ പോളണ്ടിനെയാണ് നേരിടുക. കൂടാതെ ഡെന്മാർക്ക് ഐസ്ലാന്റിനെയും ഇന്ന് നേരിടുന്നുണ്ട്.
Portugal and France play tomorrow.
— FOX Soccer (@FOXSoccer) October 10, 2020
Last time they met, Ronaldo went off injured, coached from the sidelines, and Eder hit a 109' winner to win Euro 2016 😅🏆 pic.twitter.com/OTtOaobzPI