സൂപ്പർ താരങ്ങളെല്ലാം എത്തി, ബ്രസീൽ ടീം പരിശീലനം ആരംഭിച്ചു !
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം പരിശീലനമാരംഭിച്ചു. ഇന്നലെയാണ് എത്തിതുടങ്ങിയ താരങ്ങളെ വെച്ച് ടിറ്റെ പരിശീലനം നടത്തിയത്. ചെറിയ രൂപത്തിലുള്ള പരിശീലനമാണ് ടിറ്റെ ഇന്നലെ സംഘടിപ്പിച്ചത്. സൂപ്പർ താരം നെയ്മർ ജൂനിയർ ഫിസിക്കൽ തെറാപ്പിയാണ് നിലവിൽ നടത്തുന്നത് അതിനാൽ തന്നെ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല. ഏറ്റവുമാദ്യം അഞ്ച് പേരെ വെച്ചാണ് ടിറ്റെ പരിശീലനം ആരംഭിച്ചത്. ഗോൾ വെവേർടൺ, ഡിഫൻഡർ ഫെലിപ്പെ, ഫുൾബാക്കുമാരായ അലക്സ് ടെല്ലസ്, റെനാൻ ലോദി, സ്‌ട്രൈക്കർ റിച്ചാർലീസൺ എന്നിവരാണ് ആദ്യം എത്തിയവർ. പാസിംഗ്, ക്രോസിങ്, ബോൾ കണ്ട്രോൾ, മാർക്കിങ് എന്നിവയാണ് ഇവർ പരിശീലിച്ചത്.
Com Neymar em tratamento e desfalques, Seleção faz primeiro treino para encarar a Venezuela https://t.co/KxAU5FEWzb pic.twitter.com/Peo3t39N0p
— ge (@geglobo) November 9, 2020
തുടർന്ന് ഏഴ് താരങ്ങൾ ഇവരോടൊപ്പം ജോയിൻ ചെയ്തു. ഡിയഗോ കാർലോസ്, മാർക്കിഞ്ഞോസ്, തിയാഗോ സിൽവ, ഗബ്രിയേൽ മെനിനോ, അലൻ, എവെർട്ടൺ റിബയ്റൊ, പെഡ്രോ എന്നിവരാണ് ജോയിൻ ചെയ്തത്. തുടർന്ന് ഇന്നലെ രാത്രിയാണ് മറ്റു താരങ്ങൾ ടീമിനോടൊപ്പം ചേർന്നത്. ആലിസൺ, എടേഴ്സൺ, ഡാനിലോ, ആർതർ, ബ്രൂണോ ഗിമിറസ്, ലുക്കാസ് പക്വറ്റ, ഗബ്രിയേൽ ജീസസ്, റോബെർട്ടോ ഫിർമിഞ്ഞോ എന്നിവരാണ് ഇന്നലെ അവസാനമെത്തിയവർ. ഇനി വരാനുള്ള ഡഗ്ലസ് ലൂയിസ്, വിനീഷ്യസ് ജൂനിയർ, എവെർട്ടൺ സെബോളിഞ്ഞ എന്നിവർ ഇന്ന് ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഡ്രിഗോ കയോ, മിലിറ്റാവോ, കാസമിറോ, കൂട്ടീഞ്ഞോ, ഫാബിഞ്ഞോ എന്നിവരെയെല്ലാം പരിക്കും അസുഖവും കാരണം ടിറ്റെക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണ് ഈ മാസം ബ്രസീൽ യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.
Tem mais craque na área! A #SeleçãoBrasileira segue se apresentando na Granja Comary para os próximos jogos das Eliminatórias. 🛬⚽🇧🇷
— CBF Futebol (@CBF_Futebol) November 9, 2020
Fotos: @lucasfigfoto / CBF pic.twitter.com/zRno7X30q5