സൂപ്പർ താരം ടീമിൽ നിന്നും പുറത്ത്, ബ്രസീലിന് വൻ തിരിച്ചടി!
ഈ മാസം നടക്കുന്ന മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ഒന്നാം സ്ഥാനക്കാരായ ബ്രസീൽ. എന്നാൽ ഒരു വമ്പൻ തിരിച്ചടിയാണ് നിലവിൽ ബ്രസീലിന് ഏറ്റിരിക്കുന്നത്. എന്തെന്നാൽ ബ്രസീലിന്റെ നിർണായക താരമായ കാസമിറോ ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. താരത്തിന്റെ പല്ലിനേറ്റ ഇൻഫെക്ഷൻ മൂലമാണ് ടീമിനൊപ്പം ചേരാൻ കഴിയാത്തത്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതോടെ ബ്രസീലിയൻ പരിശീലകനായ ടിറ്റെ പകരക്കാരനായി കൊണ്ട് പരിഗണിച്ചിരിക്കുന്നത് ഡഗ്ലസ് ലൂയിസിനെയാണ്.
Casemiro é cortado da Seleção por infecção no dente, e Tite convoca Douglas Luiz https://t.co/RHZ6DGXQiG
— ge (@geglobo) October 6, 2021
ഡിഫൻസീവ് മിഡ്ഫീൽഡറായ കാസെമിറോ ടീമിന്റെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ ക്ലബായ റയലാണ് ഈ ഇൻഫെക്ഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർക്ക് കൈമാറിയത്. ഏതായാലും കാസെമിറോയുടെ അഭാവത്തിൽ ഫാബിഞ്ഞോയായിരിക്കും ബ്രസീൽ ടീമിൽ സ്റ്റാർട്ട് ചെയ്യുക.വെനിസ്വേല, കൊളംബിയ, ഉറുഗ്വ എന്നിവരെയാണ് ബ്രസീൽ നേരിടുക. സസ്പെൻഷൻ മൂലം ആദ്യ മത്സരം നെയ്മർക്ക് കളിക്കാൻ കഴിഞ്ഞിയില്ല. നിലവിലെ ബ്രസീൽ സ്ക്വാഡ് ഇങ്ങനെയാണ്.
Goalkeepers : Alisson (Liverpool), Ederson (Manchester City) and Weverton (Palms)
Full-backs : Danilo (Juventus), Alex Sandro (Juventus), Émerson (Tottenham) and Guilherme Arana (Atlético-MG)
Defenders : Thiago Silva (Chelsea), Marquinhos (Paris Saint-Germain), Éder Militão (Real Madrid) and Lucas Veríssimo (Benfica)
Midfielders : Edenilson (International), Douglas Luiz (Aston Villa), Fabinho (Liverpool), Fred (Manchester United), Gerson (Olympique de Marseille), Lucas Paquetá (Lyon) and Everton Ribeiro (Flemish)
Strikers : Antony (Ajax), Arthur Cabral (Basel), Raphinha (Leeds), Vinicius Júnior (Real Madrid), Neymar (Paris Saint-Germain), Gabriel Jesus (Manchester City) and Gabigol (Flemish)