സുൽത്താന്റെ പത്താം നമ്പറിന് ബ്രസീലിൽ പുതിയ അവകാശി, പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ.

വരുന്ന സൗഹൃദം മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ മൊറോക്കോയാണ്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം അരങ്ങേറുക.മൊറോക്കോയിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുക.റാമോൻ മെനസസാണ് ഇപ്പോൾ ബ്രസീലിനെ താൽക്കാലികമായി കൊണ്ട് പരിശീലിപ്പിക്കുന്നത്.

ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് കഴിഞ്ഞിരുന്നില്ല. പരിക്ക് മൂലം അദ്ദേഹത്തിന് ഈ സീസണിൽ ഇനി ഒരു മത്സരം പോലും കളിക്കാനാവില്ല. അതുകൊണ്ടുതന്നെ ആരായിരിക്കും ഈ മത്സരത്തിൽ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി അണിയുക എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനുള്ള ഉത്തരം CBF തന്നെ നൽകി കഴിഞ്ഞിട്ടുണ്ട്.റോഡ്രിഗോ പത്താം നമ്പർ ജേഴ്സി ധരിക്കും എന്നുള്ള കാര്യം CBF തങ്ങളുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

റോഡ്രിഗോക്ക് പത്താം നമ്പർ ജേഴ്സി നൽകിയതിൽ സഹതാരമായ വിനീഷ്യസ് ജൂനിയർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അതൊരു നല്ല കാര്യമാണ്.എനിക്കും റോഡ്രിഗോക്കും നെയ്മർ ജൂനിയർ ഐഡോൾ ആണ്.നെയ്മർ ജൂനിയർ ഇപ്പോൾ ഇവിടെയില്ല. അതുകൊണ്ടുതന്നെ റോഡ്രിഗോ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി അണിയുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളവും ഞങ്ങളെ സംബന്ധിച്ചിടത്തോളവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. പരസ്പരം മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷം കൊള്ളുന്നവരാണ് ഞങ്ങൾ രണ്ടുപേരും.ഇനി ഞങ്ങൾ അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട് ” വിനീഷ്യസ് ജൂനിയർ പറഞ്ഞു.

പെലെ ഉൾപ്പെടെയുള്ള ഒരുപാട് ഇതിഹാസങ്ങൾ ധരിച്ചിട്ടുള്ള ജേഴ്സിയാണ് ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി. അതിനിപ്പോൾ ഒരു പുതിയ അവകാശി കൂടി ഉദയം ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *