സലായുടെ ഈജിപ്ത് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവട്ടെ: ആഗ്രഹം പറഞ്ഞ് ക്ലോപ്!

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലാ നിലവിൽ ഈജിപ്തിന്റെ ദേശീയ ടീമിനോടൊപ്പമാണ് ഉള്ളത്.AFCON ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ ഈജിപ്ത് ഉള്ളത്.സലായിൽ തന്നെയാണ് അവരുടെ പ്രതീക്ഷകൾ. തകർപ്പൻ ഫോമിലാണ് സലാ ഇപ്പോൾ ക്ലബ്ബിൽ കളിച്ചുകൊണ്ടിരിക്കുന്നത്.14 ഗോളുകളും എട്ട് അസിസ്റ്റുകളും ഈ പ്രീമിയർ ലീഗിൽ മാത്രമായി അദ്ദേഹം നേടിയിട്ടുണ്ട്.

AFCON ൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ സലായെ ലിവർപൂളിന് നഷ്ടമായിട്ടുണ്ട്.ലിവർപൂളിന്റെ എട്ടുമത്സരങ്ങളോളം അദ്ദേഹത്തിന് നഷ്ടമാകും എന്നാണ് കണക്ക് കൂട്ടലുകൾ.ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഈജിപ്ത് ഈ ടൂർണമെന്റിൽ നിന്നും ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ പുറത്താവാൻ ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ആഗ്രഹിച്ചിട്ടുണ്ട്. എത്രയും വേഗം സലായെ തിരികെ ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ആഗ്രഹം ലിവർപൂൾ പരിശീലകൻ പ്രകടിപ്പിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ അദ്ദേഹത്തിന്റെ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് പറഞ്ഞാൽ അത് യഥാർത്ഥത്തിൽ കളവാണ്. അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അത് നടക്കാൻ പോകുന്നില്ല.ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.ആരോഗ്യത്തോടുകൂടി തന്നെ സലാ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് പകരം പോസിറ്റീവായ ഒരു വഴി കണ്ടെത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് ഞങ്ങൾ തെളിയിച്ച് കാണിക്കേണ്ടതുണ്ട് ” ഇതാണ് ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഗ്രൂപ്പ് ബിയിലാണ് ആഫ്ക്കോണിൽ ഈജിപ്ത് ഉൾപ്പെട്ടിട്ടുള്ളത്.ഇതേ ഗ്രൂപ്പിൽ തന്നെയാണ് കരുത്തരായ ഗാനയും വരുന്നത്.ആഫ്ക്കോണിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീം ഈജിപ്ത് തന്നെയാണ്.ഏഴുതവണയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ തവണ അവരെ പരാജയപ്പെടുത്തിക്കൊണ്ട് സെനഗൽ ആഫ്രിക്കയുടെ ചാമ്പ്യന്മാരായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *