സമ്പൂർണ്ണ ശക്തിയോടെ ഫ്രാൻസ്,അർജന്റീനയെ നേരിടാൻ ആരൊക്കെയിറങ്ങും?

ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഇന്ന് ഏറ്റുമുട്ടുകയാണ്. രാത്രി ഇന്ത്യൻ സമയം 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസുള്ളത്. എന്നാൽ ലയണൽ മെസ്സിയും സംഘവുമാവട്ടെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

വേൾഡ് കപ്പ് ഫൈനലിന് മുന്നേ ഒരുപാട് ആശങ്കകൾ ഫ്രാൻസിന് ഉണ്ടായിരുന്നു. പ്രത്യേകിച്ചും അവരുടെ പ്രധാനപ്പെട്ട താരങ്ങൾ വൈറസ് ബാധയുടെ പിടിയിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം അവരുടെ എല്ലാ താരങ്ങളും പരിശീലനം നടത്തുകയും സജ്ജരാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ എല്ലാ താരങ്ങളെയും ഫ്രാൻസിന് ഇപ്പോൾ ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ.

അതുകൊണ്ടുതന്നെ സമ്പൂർണ്ണ ശക്തിയോടുകൂടിയാണ് ഫ്രാൻസ് ഈ മത്സരത്തിൽ ഇറങ്ങുക. ഗോൾ കീപ്പർ ആയിക്കൊണ്ട് ഹ്യൂഗോ ലോറിസ് തന്നെയായിരിക്കും. പ്രതിരോധനിരയിൽ സെന്റർ ബാക്കുമാരായിക്കൊണ്ട് റാ ഫേൽ വരാനെയും ഡായോട്ട് ഉപമെക്കാനോയുമുണ്ടാകും. ഇരുവശങ്ങളിലും തിയോ ഹെർണാണ്ടസ്,കൂണ്ടെ എന്നിവരായിരിക്കും ഉണ്ടാവുക.

മധ്യനിരയുടെ കാര്യത്തിലേക്ക് വന്നാൽ റാബിയോട്ട്,ഷുവാമെനി എന്നിവർ അണിനിരക്കും. മുന്നേറ്റ നിരയിൽ പതിവുപോലെ ഗ്രീസ്മാൻ,എംബപ്പേ,ഡെമ്പലെ,ജിറൂഡ് എന്നിവർ തന്നെയായിരിക്കും.ഈ ഇലവനാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്നലത്തെ പരിശീലനത്തിൽ ഫ്രാൻസ് പരിശീലകൻ ഒരു ചെറിയ മാറ്റം വരുത്തിയിരുന്നു. അതായത് ജിറൂഡിനെ മാറ്റിനിർത്തിക്കൊണ്ട് മാർക്കസ് തുറാമിനെ പരീക്ഷിച്ചിരുന്നു. അതായത് തുറാം ജിറൂഡിന് പകരമായിക്കൊണ്ട് സ്റ്റാർട്ടിങ് ഇലവനിൽ വരാനുള്ള സാധ്യതകളെയും തള്ളിക്കളയാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ ജിറൂഡ് കളിക്കുന്ന പൊസിഷനിൽ എംബപ്പേ വരികയും എംബപ്പേ കളിക്കുന്ന വിങ്ങിൽ തുറാം വരികയും ചെയ്യും.

ഈ രൂപത്തിൽ സ്റ്റാർട്ടിങ് ഇലവൻ ഫ്രാൻസ് പരിശീലകൻ ഇറക്കുമോ എന്നുള്ളത് വ്യക്തമാണ്. ഇനിയിപ്പോ ഈ രൂപത്തിൽ പരിശീലനത്തിൽ പരീക്ഷണം നടത്തിയത് അർജന്റീനയെ കൺഫ്യൂഷൻ ആക്കാൻ വേണ്ടിയാണോ എന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *