സബ്റ്റിറ്റ്യൂട്ടായി ഇറങ്ങാൻ തയ്യാറാണോ? നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ!
കഴിഞ്ഞ 20 വർഷത്തിന് മുകളിലായി ഫുട്ബോൾ ലോകത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന സൂപ്പർ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ 39 ആമത്തെ വയസ്സിലും പോർച്ചുഗല്ലിന്റെ നിർണായക താരമാണ് റൊണാൾഡോ.യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യ, സ്കോട്ട്ലാൻഡ് എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞിട്ടുണ്ട്.
കരിയറിൽ അപൂർവ്വമായി മാത്രമാണ് റൊണാൾഡോക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നിട്ടുള്ളത്.ടെൻഹാഗ്,സാന്റോസ് എന്നിവരൊക്കെ ചില സന്ദർഭങ്ങളിൽ റൊണാൾഡോയെ ബെഞ്ചിൽ എത്തിയിട്ടുണ്ട്.ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ റൊണാൾഡോയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം.അതിന് വിശദമായ ഒരു മറുപടി താരം നൽകിയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ മനസ്സിൽ ഞാൻ എപ്പോഴും ഒരു സ്റ്റാർട്ടർ ആണ്.എന്റെ കരിയർ അവസാനിക്കുന്നത് വരെ ഞാൻ അങ്ങനെ തന്നെയായിരിക്കും ചിന്തിക്കുക.ഞാൻ എപ്പോഴും പരിശീലകന്റെയും ക്ലബ്ബിന്റെയും തീരുമാനങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയാണ്. ഒന്ന് രണ്ട് തവണ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ പ്രൊഫഷണൽ എത്തിക്സില്‍ ഞാൻ എപ്പോഴും പരിശീലകരുടെ തീരുമാനങ്ങളെ ബഹുമാനിക്കാറുണ്ട്.അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും വിവാദങ്ങൾ ഉണ്ടാകും. ദേശീയ ടീമിനെ എപ്പോഴും ഒരു മുതൽക്കൂട്ടായി കൊണ്ട് ഞാൻ ഉണ്ടാവും. അങ്ങനെ സംഭവിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് മനസ്സിലാക്കി ആദ്യം പുറത്തു പോകുന്ന വ്യക്തി ഞാൻ തന്നെയായിരിക്കും. ഞാൻ പുറത്തു പോകുന്ന സമയത്ത് വളരെ വ്യക്തതയോടെ കൂടിയായിരിക്കും പോവുക. ഞാൻ ആരാണ്, എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. ഞാൻ നിലവിൽ വളരെ പോസിറ്റീവായി കൊണ്ടാണ് കാണുന്നത്. പ്രധാനപ്പെട്ട വ്യക്തി തന്നെയാണ് ഞാൻ. ഞാൻ ഹാപ്പിയാണ് ” ഇതാണ് റൊണാൾഡോ നൽകുന്ന വിശദീകരണം.
അതായത് സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങാനാണ് താൻ ആഗ്രഹിക്കുന്നത് എന്നത് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ പരിശീലകൻ തനിക്ക് നൽകുന്ന ഏത് റോളും ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്നുള്ള നിലപാടും റൊണാൾഡോ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. റോബർട്ടോ മാർട്ടിനസ് എപ്പോഴും റൊണാൾഡോയെ ബഹുമാനിക്കുന്ന ഒരു പരിശീലകനാണ്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോക്ക് സ്റ്റാർട്ടിങ് 11ലെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത കുറവാണ്.