സംശയങ്ങൾ നീങ്ങി, അർജന്റീന കോപ്പ അമേരിക്ക കളിക്കും!

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോപ്പ അമേരിക്കയുടെ കാര്യത്തിൽ തങ്ങളുടെ തീരുമാനമറിയിച്ച് അർജന്റീന. ബ്രസീലിൽ നടക്കുന്ന ഇത്തവണത്തെ കോപ്പ അമേരിക്കയിൽ തങ്ങൾ പങ്കെടുക്കുമെന്നാണ് അർജന്റീന അറിയിച്ചത്.അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇന്നലെ പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇത്തവണത്തെ കോപ്പ അമേരിക്കയിൽ തങ്ങൾ ഉണ്ടാവുമെന്ന് അർജന്റീന ഉറപ്പാക്കിയത്. ഇത്തവണ നടക്കുന്ന കോപ്പക്കെതിരെ വ്യാപകമായ പ്രതിഷേധം അരങ്ങേറി കൊണ്ടിരിക്കുന്ന സമയമാണിത്.

ബ്രസീലിയൻ താരങ്ങളിൽ പലർക്കും സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്കയോട് എതിർപ്പാണെന്ന് വ്യക്തമായിരുന്നു. കോവിഡ് പ്രശ്നങ്ങളാണ് കോപ്പയെ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിക്കുന്നത്. ബ്രസീലിൽ വെച്ച് നടക്കുന്ന കോപ്പയുടെ കാര്യത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി മുമ്പ് തന്നെ ആശങ്ക അറിയിച്ചിരുന്നു. പക്ഷേ പങ്കെടുക്കാൻ തന്നെയാണ് അർജന്റീനയുടെ തീരുമാനം.

” കോപ്പ അമേരിക്ക 2021-ൽ അർജന്റീന പങ്കെടുക്കുമെന്നുള്ള കാര്യം സ്ഥിരീകരിക്കുകയാണ്.ടീം അതിന്റെ ചരിത്രത്തിലുടനീളം സ്പോർട്ടിങ് സ്പിരിറ്റ്‌ പ്രകടിപ്പിച്ചിട്ടുണ്ട്. അത്‌ തുടരാനാണ് തീരുമാനം.ഈയൊരു ബുദ്ധിമുട്ടേറിയ സമയത്ത് ആവിശ്യമായ എല്ലാ സുരക്ഷകളും എഎഫ്എ നൽകും. കോപ്പ അമേരിക്കക്കായി ടീം ബ്രസീലിൽ എത്തുക തന്നെ ചെയ്യും.ഈയൊരു ഘട്ടത്തെ തരണം ചെയ്യാൻ വേണ്ടി എല്ലാ സ്റ്റാഫുകളും ടീമും പരിശ്രമിക്കും.ദൗർഭാഗ്യവശാൽ എല്ലാ സൗത്ത് അമേരിക്കൻസിനേയും ഈയൊരു പ്രതിസന്ധി തുല്യമായി ബാധിച്ചിട്ടുണ്ട് “എഎഫ്എ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *