സംഭവിച്ചതെല്ലാം മറക്കുക, പ്രധാനപ്പെട്ടതാണ് വരുന്നത് : ഹൂലിയൻ ആൽവരസ് പറയുന്നു.
അർജന്റീന ദേശീയ ടീം ഇപ്പോൾ അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ചൂടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇനി ആ കിരീടം നിലനിർത്തുക എന്നതാണ് അവരുടെ ലക്ഷ്യം.2026 ലെ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വരുന്ന ഇന്റർനാഷണൽ ബ്രേക്കോട് കൂടി തുടക്കമാവുകയാണ്.
അർജന്റീനയുടെ യുവ സൂപ്പർതാരമായ ഹൂലിയൻ ആൽവരസ് തന്റെ പുതിയ അഭിമുഖത്തിൽ ചില കാര്യങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അതായത് സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളെല്ലാം അർജന്റീന മറക്കണമെന്നാണ് ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ കടന്നു വരുന്നുണ്ടെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹൂലിയൻ ആൽവരസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Julián Álvarez: “It is always nice to return to the National Team. Now the Qualifiers are starting and we have important things to play for.
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 2, 2023
I think we have to forget a bit about what has already happened in the past and focus on future, which will be very important.” @SC_ESPN pic.twitter.com/IVJuIJ0SbU
” അർജന്റീന ടീമിനൊപ്പം നേട്ടങ്ങൾ സ്വന്തമാക്കിയതിനുശേഷം ഇവിടേക്ക് മടങ്ങിയെത്തുക എന്നുള്ളത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്.വളരെ മനോഹരമായ മുഹൂർത്തങ്ങളാണ് ഞങ്ങൾ അർജന്റീനയിലെ ജനങ്ങൾക്കൊപ്പം അനുഭവിച്ചത്.ഇപ്പോൾ യോഗ്യത മത്സരങ്ങൾ ആരംഭിക്കുകയാണ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് കടന്നുവരുന്നത്. ഞാൻ കരുതുന്നത് കഴിഞ്ഞ കാര്യങ്ങളെല്ലാം മറക്കണം എന്നതാണ്.എന്നിട്ട് വരാനിരിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കണം. അതിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത് ” ഇതാണ് ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഹൂലിയൻ ആൽവരസ് പുറത്തെടുത്തിരുന്നത്.മാത്രമല്ല മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും മികച്ച പ്രകടനം നടത്താൻ ഈ താരത്തിന് സാധിക്കാറുണ്ട്. ഈ ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ ലോകത്തെ സാധ്യമായ ഒട്ടുമിക്ക കിരീടങ്ങളും അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്.