ശരീരഭാരം വർധിച്ചെന്ന വിമർശനം,മറുപടിയുമായി നെയ്മർ!

കഴിഞ്ഞ ദിവസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ താരത്തിന് വേണ്ട വിധത്തിൽ തിളങ്ങാനായിരുന്നില്ല. ഒന്ന് രണ്ട് ഗോളവസരങ്ങൾ താരം പാഴാക്കുകയും ചെയ്തിരുന്നു. മത്സരശേഷം വ്യാപകമായ വിമർശനങ്ങൾ ഈയൊരു ബ്രസീലിയൻ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പ്രധാനമായും താരത്തിന്റെ ശരീരഭാരം വർധിച്ചെന്നും താരം ഔട്ട്‌ ഓഫ് ഷേപ് ആയി എന്നുമായിരുന്നു വിമർശനങ്ങൾ. മുൻ ബ്രസീലിയൻ താരങ്ങൾ ഉൾപ്പടെ നെയ്മറെ വിമർശന വിധേയമാക്കിയിരുന്നു.

എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ നെയ്മർ.തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ ഇതേ കുറിച്ചുള്ള തന്റെ അഭിപ്രായം അറിയിച്ചത്. അതായത് ഷർട്ടിന്റെ സൈസിലുള്ള വിത്യാസംമാണ് തന്റെ ശരീരഭാരം വർധിച്ചതായി തോന്നിക്കാൻ കാരണമെന്നും താൻ യഥാർത്ഥ ഭാരത്തിൽ തന്നെയാണ് ഉള്ളതെന്നുമാണ് നെയ്മർ അറിയിച്ചിരിക്കുന്നത്. കൂടെ ചിരിക്കുന്ന കുറച്ച് ഇമോജിയും താരം ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ചിലിക്കെതിരെ അണിഞ്ഞ ഷർട്ട്‌ Large സൈസിൽ ഉള്ളതായിരുന്നു.ഞാൻ ശരിക്കും എന്റെ യഥാർത്ഥ ഭാരത്തിൽ തന്നെയാണ് ഉള്ളത്.അടുത്ത മത്സരത്തിന് വേണ്ടി ഞാൻ Medium സൈസിൽ ഉള്ള ഷർട്ട്‌ ആവിശ്യപ്പെടും ” ഇതാണ് നെയ്മർ കുറിച്ചിരിക്കുന്നത്.

ഏതായാലും വരുന്ന അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ താരം ഫോം വീണ്ടെടുത്ത് വിമർശകർക്ക്‌ കാലു കൊണ്ട് മറുപടി നൽകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *