വേൾഡ് ചാമ്പ്യന്മാരായ മൂന്ന് അർജന്റൈൻ താരങ്ങൾ ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ചു,ആരോപണവുമായി ജേണലിസ്റ്റ് !

നിലവിൽ കോപ്പ അമേരിക്ക ടൂർണമെന്റിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ലോക ചാമ്പ്യന്മാരായ അർജന്റീനയുള്ളത്. ആദ്യ മത്സരത്തിൽ കാനഡയാണ് അർജന്റീനയുടെ എതിരാളികൾ. എന്നാൽ അർജന്റീന ക്യാമ്പിനെ പിടിച്ചു കുലുക്കുന്ന ഒരു കാര്യം ഇപ്പോൾ സംഭവിച്ചിട്ടുണ്ട്.അർജന്റീനക്കൊപ്പം വേൾഡ് കപ്പ് നേടിയ 3 താരങ്ങൾക്കെതിരെ ലൈംഗികാതിക്രമ കേസാണ് ഇപ്പോൾ ആരോപിക്കപ്പെട്ടിട്ടുള്ളത്.

അർജന്റൈൻ ക്ലബ് ബൊക്ക ജൂനിയർസിന്റെ മുൻ സ്ട്രൈക്കർ ആയിരുന്ന സെബാസ്റ്റ്യൻ വിയ്യ ഇതിന് സമാനമായ ഒരു കേസിൽ അകപ്പെട്ടിരുന്നു.ബ്ലൂ റേഡിയോയിലെ ബ്ലോഗ് ഡിപ്പോർട്ടീവോ പ്രോഗ്രാമിന്റെ ഡയറക്ടർ ആയ ഹവിയർ ഹെർണാണ്ടസ് ബോണറ്റ് ഈ കേസ് അന്വേഷിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് ലോക ചാമ്പ്യൻമാരായ മൂന്ന് താരങ്ങൾ ഒരു സ്ത്രീയെ ലൈംഗികമായി അതിക്രമിച്ചതായി ഇവർ കണ്ടെത്തുന്നത്. ബ്യൂണസ് അയേഴ്സിലെ പ്യൂർട്ടോ മഡേറോയിൽ നടന്ന ഒരു പാർട്ടിക്കിടെയാണ് അർജന്റൈൻ സൂപ്പർ താരങ്ങളായ തിയാഗോ അൽമേട,എയ്ഞ്ചൽ കൊറേയ,എക്സ്ക്കിയേൽ പലാസിയോസ് എന്നിവർ ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ചത്. ഇത് കോടതിക്ക് മുൻപാകെ ആരോപിക്കപ്പെട്ടിട്ടുമുണ്ട്. ഇതേക്കുറിച്ച് ജേണലിസ്റ്റ് ആയ ഹെർണാണ്ടസ് ബോണറ്റ് പറയുന്നത് ഇങ്ങനെയാണ്.

” സെബാസ്റ്റ്യൻ വില്ലയുടെ കേസ് അന്വേഷിച്ചപ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന കാര്യങ്ങൾ എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്.ഇത് സൗത്ത് അമേരിക്കയെ തന്നെ പിടിച്ചു കുലുക്കുന്ന ഒരു വാർത്തയാണ്. സെബാസ്റ്റ്യൻ വിയ്യയുടെ കേസിന് പുറമേ മൂന്ന് അർജന്റൈൻ താരങ്ങൾ ഉൾപ്പെട്ട ഒരു അതിക്രമ കേസ് എനിക്ക് കണ്ടെത്താനായി.പ്യൂർട്ടോ മഡേറോയിൽ വെച്ച് നടന്ന പാർട്ടിയിൽ ഒരു സ്ത്രീയെ മൂന്ന് അർജന്റൈൻ താരങ്ങൾ ആക്രമിക്കുകയായിരുന്നു “ഇതാണ് ഇവർ പറഞ്ഞിട്ടുള്ളത്.

സ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആരോപണമാണ് ഉയർന്നിട്ടുള്ളത്.ഈ മൂന്ന് താരങ്ങൾ കുറ്റക്കാരാണോ അല്ലയോ എന്നുള്ളത് കോടതി വിധിയിലൂടെ തെളിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *