വേൾഡ് കപ്പ് ലക്ഷ്യം വെക്കുന്ന പെപ്പിനെ കൊണ്ടുവരണം,പ്ലാനുകൾ തയ്യാറാക്കി ഇംഗ്ലണ്ട്

ഇത്തവണത്തെ യുവേഫ യൂറോ കപ്പിൽ ഇംഗ്ലണ്ടിന് ഫൈനലിലാണ് കാലിടറിയത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്പെയിൻ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടുകയായിരുന്നു.ഇതിനു മുന്നേ നടന്ന ഫൈനലിൽ ഇറ്റലിയോടായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നത്. തുടർച്ചയായി 2 യൂറോ കപ്പ് ഫൈനലുകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലീഷ് പരിശീലകനായ സൗത്ത് ഗേറ്റ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു.

ഇംഗ്ലീഷ് ടീമിനെ ഇപ്പോൾ ഒരു മികച്ച പരിശീലകനെ ആവശ്യമുണ്ട്.ഇതുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ കേൾക്കുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയെ കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ഉദ്ദേശിക്കുന്നത്.അതിനുള്ള പ്ലാനുകൾ അവർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

പെപ്പിന്റെ മായുള്ള കോൺട്രാക്ട് അവസാനിക്കുക അടുത്ത വർഷമാണ്. ഈ കരാർ അദ്ദേഹം പുതുക്കിയിട്ടില്ല. അദ്ദേഹം കരാർ പൂർത്തിയായതിനു ശേഷം സിറ്റി വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. അതുകൊണ്ടുതന്നെ സിറ്റി വിട്ട ശേഷം 2025ൽ പെപ്പിനെ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ഉദ്ദേശിക്കുന്നത്. അതുവരെ ഒരു താൽക്കാലിക പരിശീലകനെ നിയമിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതിയെന്നും മിറർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു നാഷണൽ ടീമിനെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ പെപ് വ്യക്തമാക്കിയിരുന്നു. വേൾഡ് കപ്പിലോ യൂറോ കപ്പിലോ കോപ അമേരിക്കയിലോ ഏതെങ്കിലും ഒരു ടീമിനെ പരിശീലിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നത് പെപ് ESPN ബ്രസീലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടുത്തവർഷം പെപ്പിനെ കൊണ്ടുവരാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ടീം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *