വേൾഡ് കപ്പ് യോഗ്യത നേടണം,ആരാധകരെ ആശ്രയിച്ച് ഇറ്റലിയും പോർച്ചുഗല്ലും!
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ സാധിക്കാതെ പോയ ടീമുകളാണ് വമ്പൻമാരായ ഇറ്റലിയും പോർച്ചുഗല്ലും.ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് ഈ രണ്ട് ടീമുകൾക്കും ആശ്രയം.ഈ രണ്ടിലൊരു ടീമിന് വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിയില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.അത്കൊണ്ട് തന്നെ ഇരുടീമുകളും തങ്ങളുടെ വെല്ലുവിളികളെ നേരിടാൻ സജ്ജരാണ്.
ഇപ്പോഴിതാ ആരാധകരുടെ പിന്തുണ കൂടി ഇറ്റലിയും പോർച്ചുഗല്ലും സജീവമാകുകയാണ്.ഫാൻ ടോക്കണുകൾ വഴി ആരാധകരെ പരമാവധി പങ്കെടുപ്പിക്കാനാണ് ഇരുടീമുകളും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.സോഷ്യോസ് ഡോട്ട് കോം എന്ന ആപ്പുമായി സഹകരിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നീക്കം രണ്ട് ടീമുകളും നടത്തുന്നത്.
— Murshid Ramankulam (@Mohamme71783726) March 8, 2022
മാസിഡോണിയക്കെതിരെയാണ് ഇറ്റലി ആദ്യ പ്ലേ ഓഫ് മത്സരം കളിക്കുക. ഇതിനു മുൻപേ ഡ്രസിങ് റൂമിൽ മോട്ടിവേഷൻ വാചകങ്ങൾ പ്രദർശിപ്പിക്കും,കൂടാതെ ഹോം ഗോളുകൾക്കായി ഒരു ഗാനം തിരഞ്ഞെടുക്കുകയും ചെയ്യും. ഇതൊക്കെ ആരാധകർക്കിടയിൽ നിന്നാണ് ഇറ്റാലിയൻ ടീം കണ്ടെത്തുക.
അതേസമയം പോർച്ചുഗല്ലും ഇത്തരത്തിലുള്ള പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.തുർക്കിക്കെതിരെയുള്ള മത്സരത്തിനു മുന്നേ മോട്ടിവേഷൻ വാചകങ്ങൾ സ്റ്റേഡിയത്തിലെ LED പാനലുകളിൽ പ്രദർശിപ്പിക്കാൻ പോർച്ചുഗീസ് ടീം തീരുമാനിച്ചിട്ടുണ്ട്.ഇതൊക്കെ ആരാധകരിൽ നിന്നാണ് തിരഞ്ഞെടുക്കുക.ആരാധകപിന്തുണ മത്സരത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ഇരുടീമുകളും വിശ്വസിക്കുന്നത്.
മാർച്ച് 25 ആം തീയതിയാണ് പോർച്ചുഗലും ഇറ്റലിയും കളത്തിലിറങ്ങുക.ഇറ്റലിയുടെ എതിരാളികൾ നോർത്ത് മാസിഡോണിയയാണ്. തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ തമ്മിലാണ് ഫൈനൽ കളിക്കുക.അതിൽ വിജയം നേടുന്നവരാണ് വേൾഡ് കപ്പിന് യോഗ്യത നേടുക.