വേൾഡ് കപ്പ് മെഡൽ സൂക്ഷിക്കണം, നല്ല ഒന്നാന്തരം കാവൽ നായയെ സ്വന്തമാക്കി എമിലിയാനോ മാർട്ടിനസ്‌!

ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം ലഭിക്കുന്നതിൽ പ്രധാനിയാണ് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്‌. തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം വേൾഡ് കപ്പിൽ നടത്തിയിരുന്നത്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയതും എമി തന്നെയായിരുന്നു.

ഏതായാലും എമി മാർട്ടിനസുമായി ബന്ധപ്പെട്ട രസകരമായ ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് തന്റെ വേൾഡ് കപ്പ് മെഡൽ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള തന്റെ ആഡംബര വീടിന് കാവലേകാൻ നല്ല ഒന്നാന്തരം കാവൽ നായയെ ഇപ്പോൾ എമി മാർട്ടിനസ് വാങ്ങിച്ചിട്ടുണ്ട്. വെസ്റ്റ് മിഡ്‌ലാന്റിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബെൽജിയൻ മാലിനോയിസ് എന്ന ഇനത്തിൽപ്പെട്ട നായയെയാണ് എമി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. ഏകദേശം ഇരുപതിനായിരത്തോളം പൗണ്ട് ആണ് നായയുടെ വിലയായി കൊണ്ടുവരുന്നത്. 30 കിലോയോളം തൂക്കം വരുന്ന ഈ നായ പ്രത്യേക പരിശീലനം ലഭിച്ചതാണ്. 35 വർഷത്തോളം ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ള ഒരു കമ്പനിയിൽ നിന്നാണ് ഈ ഇനം നായയെ അർജന്റീന ഗോൾകീപ്പർ സ്വന്തമാക്കിയിട്ടുള്ളത്.

ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ്, മുൻ ചെൽസി താരം ആഷ്‌ലി കോൾ, ബോക്സിങ് താരം ടൈസൺ ഫ്യൂരി എന്നിവരുടെ പക്കലിൽ ഒക്കെ ഈനത്തിൽ പെട്ട നായയുണ്ട്. മിലിട്ടറിയും പോലീസുമൊക്കെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന നമ്പർ വൺ നായയാണ് ബെൽജിയൻ മാലിനോയിസ് എന്നാണ് ഈ കമ്പനി അവകാശപ്പെടുന്നത്. എമി മാർട്ടിനെസ്സും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളുമാണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *