വേൾഡ് കപ്പ് ഫൈനൽ വീണ്ടും നടത്തണം, ഒരുങ്ങുന്നത് ഭീമൻ പെറ്റീഷൻ!

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. മത്സരം 3-3 എന്ന നിലയിൽ കലാശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് അർജന്റീന ഫ്രാൻസിനെ കീഴടക്കുകയും ലോക ചാമ്പ്യന്മാരാവുകയും ചെയ്തു.

എന്നാൽ ഈ വേൾഡ് കപ്പ് ഫൈനലിനെ കുറിച്ച് ഇപ്പോഴും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.പ്രത്യേകിച്ച് മത്സരം നിയന്ത്രിച്ചിരുന്ന പോളിഷ് റഫറിക്കെതിരെ ഫ്രാൻസ് ആരാധകരിൽ നിന്നാണ് വിമർശനങ്ങൾ വരുന്നത്. അർജന്റീന നേടിയ ഒന്നാം ഗോൾ പെനാൽറ്റി അല്ലെന്നും ഡി മരിയ നേടിയ ഗോളിന് മുന്നേ ഫൗൾ സംഭവിച്ചിട്ടുണ്ട് എന്നുമാണ് ഫ്രഞ്ച് ആരാധകരുടെ ആരോപണം.

അതുമാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ വലിയ ഒരു ക്യാമ്പയിൻ തന്നെ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. കൂടാതെ ഒരു ഒപ്പ് ശേഖരണവും ഇപ്പോൾ ഫ്രാൻസ് ആരാധകർ സംഘടിപ്പിക്കുന്നുണ്ട്.വലിയ ജനപങ്കാളിത്തമാണ് ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.റഫറിയുടെ തെറ്റുകൾ ഉണ്ടായതിനാൽ ഖത്തർ വേൾഡ് കപ്പ് ഫൈനൽ ഒരിക്കൽ കൂടി നടത്തണമെന്നാണ് ഈ പെറ്റീഷനിൽ ആവശ്യപ്പെടുന്നത്. രണ്ട് ലക്ഷത്തിന് മുകളിൽ ആരാധകർ ഈ പെറ്റീഷനിൽ ഇപ്പോൾതന്നെ ഒപ്പുവച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രാൻസ് ആരാധകരാണ് ഈ വിഷയത്തിൽ വലിയ താല്പര്യം കാണിക്കുന്നത്.പക്ഷേ എത്ര വലിയ പെറ്റീഷൻ വന്നുകഴിഞ്ഞാലും വേൾഡ് കപ്പ് ഫൈനൽ വീണ്ടും നടത്തുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. മാത്രമല്ല അതിനെക്കുറിച്ച് ഫിഫ ചിന്തിക്കുക പോലുമില്ല.എന്നിരുന്നാലും ഫ്രാൻസ് ആരാധകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒരു വേദിയായി കൊണ്ടാണ് ഈ പെറ്റീഷനെ ഇപ്പോൾ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *