വേൾഡ് കപ്പ് പോയിന്റ് ടേബിൾ,രാജാക്കന്മാർ ബ്രസീൽ തന്നെ!

ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളായിരുന്ന ബ്രസീലിന് ഇത്തവണ ഒരു അപ്രതീക്ഷിത പുറത്താവൽ സംഭവിക്കുകയായിരുന്നു. ക്രൊയേഷ്യയോട് പരാജയപ്പെട്ടുകൊണ്ടാണ് വേൾഡ് കപ്പിൽ നിന്നും ബ്രസീൽ പുറത്തായിരുന്നത്. അതേസമയം ലയണൽ മെസ്സിയും സംഘവും കിരീടം നേടിക്കൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തു.

ഏതായാലും ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി വേൾഡ് കപ്പ് ചരിത്രത്തിലെ ഓൾ ടൈം പോയിന്റ് ടേബിൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് പോയിന്റുകൾ കരസ്ഥമാക്കിയിട്ടുള്ളത് ബ്രസീൽ തന്നെയാണ്.22 വേൾഡ് കപ്പുകളിൽ പങ്കെടുത്ത ബ്രസീൽ 114 മത്സരങ്ങളിൽ നിന്ന് 247 പോയിന്റ് ആണ് കരസ്ഥമാക്കിയിട്ടുള്ളത്. 76 വിജയവും 19 സമനിലയും 19 തോൽവിയുമാണ് വേൾഡ് കപ്പ് ചരിത്രത്തിലെ ബ്രസീലിന്റെ ആകെ കണക്കുകൾ.

രണ്ടാം സ്ഥാനത്ത് യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനിയാണ് വരുന്നത്. 20 വേൾഡ് കപ്പുകളിൽ പങ്കെടുത്ത ജർമ്മനി 112 മത്സരങ്ങൾ കളിക്കുകയും 225 പോയിന്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് അർജന്റീന വരുന്നു. 18 വേൾഡ് കപ്പുകളിൽ പങ്കെടുത്ത അർജന്റീന 88 മത്സരങ്ങളിൽ നിന്ന് 158 പോയിന്റാണ് കരസ്ഥമാക്കിയിട്ടുള്ളത്.

ഏതായാലും BR പുറത്തുവിട്ട ആ പോയിന്റ് ടേബിൾ താഴെ നൽകുന്നു( പെനാൽറ്റി ഷൂട്ടൗട്ടിലെ മത്സരഫലങ്ങൾ സമനിലയായി കൊണ്ടാണ് പരിഗണിച്ചിട്ടുള്ളത് )

Leave a Reply

Your email address will not be published. Required fields are marked *