വേൾഡ് കപ്പ് പവർ റാങ്കിങ്,ആരാണ് ഒന്നാമത്?
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വിരാമം ആയിരിക്കുന്നു.പ്രീ ക്വാർട്ടർ ലൈനപ്പ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.നിരവധി അട്ടിമറികൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. വമ്പൻമാരായ എല്ലാ ടീമുകളും ചെറിയ ടീമുകളോട് പരാജയപ്പെട്ടു കഴിഞ്ഞു.
ഏതായാലും ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടുകൂടി പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം തങ്ങളുടെ പവർ റാങ്കിംഗ് ഒന്ന് പുതുക്കിയിട്ടുണ്ട്.ഒന്നാം സ്ഥാനത്ത് ബ്രസീൽ തന്നെയാണ് തുടരുന്നത്. ഏറ്റവും കൂടുതൽ കിരീട സാധ്യത ഇവർ നൽകുന്നത് ബ്രസീലിന് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഫ്രാൻസ് തന്നെ തുടരുന്നു.അതേസമയം കഴിഞ്ഞ തവണ പവർ റാങ്കിംഗ് പുറത്തുവിട്ടപ്പോൾ എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അർജന്റീന മൂന്നാം സ്ഥാനത്തേക്ക് കയറി വന്നിട്ടുണ്ട്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന മത്സരങ്ങളിൽ മികച്ച വിജയം നേടിയതാണ് അർജന്റീനക്ക് തുണയായിട്ടുള്ളത്. ഏതായാലും അർജന്റീന ഓസ്ട്രേലിയയേയും ബ്രസീൽ സൗത്ത് കൊറിയയെയും ഫ്രാൻസ് പോളണ്ടിനെയും ആണ് പ്രീ ക്വാർട്ടറിൽ നേരിടുക.ഗോളിന്റെ പുതിയ പവർ റാങ്കിംഗ് നൽകുന്നു.
The final spots in the last 16 🔒
— FIFA World Cup (@FIFAWorldCup) December 3, 2022
MON 🇧🇷🇰🇷
TUE 🇵🇹🇨🇭#FIFAWorldCup #Qatar2022
16- ഓസ്ട്രേലിയ
15- സൗത്ത് കൊറിയ
14- പോളണ്ട്
13-സെനഗൽ
12- യുണൈറ്റഡ് സ്റ്റേറ്റ്സ്
11- സ്വിറ്റ്സർലാൻഡ്
10- ജപ്പാൻ
9- മൊറോക്കോ
8- ക്രൊയേഷ്യ
7- പോർച്ചുഗൽ
6- നെതർലാൻഡ്സ്
5- സ്പെയിൻ
4- ഇംഗ്ലണ്ട്
3- അർജന്റീന
2- ഫ്രാൻസ്
1- ബ്രസീൽ