വേൾഡ് കപ്പ് നേടിയതോടെ GOAT സ്ഥാനം അരക്കിട്ടുറപ്പിച്ചു: മെസ്സിയെ കുറിച്ച് പീക്കെ
ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം എഫ്സി ബാഴ്സലോണയിൽ കളിച്ചിട്ടുള്ള സഹതാരമാണ് ജെറാർഡ് പീക്കെ.ഇരുവരും ഒരുമിച്ച് ഒരുപാട് കിരീടനേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.എന്നാൽ പിന്നീട് മെസ്സിക്ക് ബാഴ്സലോണ വിടേണ്ടി വരികയായിരുന്നു. അതിന്റെ കാരണക്കാരിൽ ഒരാൾ പീക്കെയാണ് എന്നുള്ള റൂമറുകളൊക്കെ ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് എഫ്സി ബാഴ്സലോണയിൽ വച്ചുകൊണ്ട് പീക്കെ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. നിലവിൽ ബിസിനസ് ഉൾപ്പെടെയുള്ള മറ്റുള്ള മേഖലകളിൽ വ്യാപൃതനായിരിക്കുകയാണ് ഈ താരം.
ഏതായാലും ലയണൽ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പീക്കെ പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഫുട്ബോൾ വികസിപ്പിക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചു എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പ് നേടിയതോടുകൂടി ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്ന പദവി മെസ്സി സുരക്ഷിതമാക്കി എന്നും പീക്കെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Gerard Piqué: "Everyone wanted Leo (Messi) to win the World Cup. He is the best player in the history of this sport." Via ESPNF90. 🇪🇸🇦🇷 pic.twitter.com/NdGUbQ3Pfw
— Roy Nemer (@RoyNemer) February 23, 2024
” നിലവിൽ ലയണൽ മെസ്സി സന്തോഷവാനാണ്.അദ്ദേഹം തന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാൽക്കരിച്ചിട്ടുണ്ട്. വേൾഡ് കപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ലക്ഷ്യം.ഇപ്പോൾ അദ്ദേഹം സോക്കർ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.മെസ്സി വന്നതോടുകൂടി അമേരിക്കൻ ഫുട്ബോൾ കരുത്ത് പ്രാപിച്ചിട്ടുണ്ട്.മെസ്സി വേൾഡ് കപ്പ് കിരീടം നേടണമെന്ന് ഫുട്ബോൾ ആരാധകർ ആഗ്രഹിച്ചിരുന്നു.പലരും അദ്ദേഹത്തിന്റെ കരിയറിന് സംശയിച്ചിരുന്നു, തന്റെ കരിയറിൽ നേടാൻ ബാക്കിയുള്ളത് വേൾഡ് കപ്പ് മാത്രമാണെന്ന് മെസ്സി തന്നെ പറഞ്ഞിരുന്നു,അത് നേടിയതോടുകൂടി എല്ലാ സംശയങ്ങളും അവസാനിച്ചു. വേൾഡ് കപ്പ് നേടിയതോടെ GOAT സ്ഥാനം മെസ്സി സുരക്ഷിതമാക്കി. ബാഴ്സലോണയെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിച്ച താരം കൂടിയാണ് മെസ്സി “പീക്കെ പറഞ്ഞു.
ലയണൽ മെസ്സി അമേരിക്കയിൽ പുതിയ സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെസ്സി ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ സീസണിലും മോശമല്ലാത്ത പ്രകടനം മെസ്സി പുറത്തിരുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.