വേൾഡ് കപ്പ് നേടാൻ വലിയ സാധ്യതയുള്ള ടീമുകളാണ് അർജന്റീനയും ബ്രസീലും : കക്ക!

വരുന്ന നവംബർ ഇരുപതാം തീയതിയാണ് ഫിഫ വേൾഡ് കപ്പിന് തുടക്കമാവുക. ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആര് നേടുമെന്നുള്ളതാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്കും ബ്രസീലിനും വലിയ സാധ്യതകൾ പലരും കൽപ്പിക്കപ്പെടുന്നുണ്ട്.

ബ്രസീലിന്റെ മുൻ സൂപ്പർതാരമായ കക്കയും ഇതേ അഭിപ്രായക്കാരനാണ്. ഇത്തവണ വേൾഡ് കപ്പ് കിരീടം നേടാൻ വലിയ സാധ്യതകളുടെ ടീമുകളാണ് അർജന്റീനയും ബ്രസീലും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുകയായിരുന്നു കക്ക. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്കും ബ്രസീലിനും ഒരുപോലെ വലിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട്.ആ അർജന്റീന ടീമിനെ ഞാനിപ്പോൾ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്. ഫുൾ മെച്യൂരിറ്റിയോട് കൂടിയാണ് ഇപ്പോൾ ഈ അർജന്റീന വേൾഡ് കപ്പിന് വരുന്നത്.വളരെ മികച്ച ഒരു പരിശീലകനും ഇപ്പോൾ അർജന്റീനക്കുണ്ട് ” ഇതാണ് കക്ക പറഞ്ഞിട്ടുള്ളത്.

2002 ന് ശേഷം ഇതുവരെ ഒരു സൗത്ത് അമേരിക്കൻ ടീമിന് വേൾഡ് കപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അതിന് അറുതി വരുത്താൻ 20 വർഷങ്ങൾക്ക് ശേഷം കഴിയുമോ എന്നുള്ളതാണ് എല്ലാവരും കാത്തിരിക്കുന്നത്.അതേസമയം 2002ലെ വേൾഡ് കപ്പ് കിരീടം നേടുമ്പോൾ ബ്രസീലിയൻ ടീമിന്റെ ഭാഗമാവാൻ കക്കക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *