വേൾഡ് കപ്പ് തനിക്ക് ആസ്വദിക്കാൻ പറ്റില്ല : വിശദീകരിച്ച് ഡി പോൾ!
ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം ദൈനംദിനം കുറഞ്ഞ കൊണ്ടേയിരിക്കുകയാണ്. ഇത്തവണത്തെ കിരീട ഫേവറൈറ്റുകളിൽ ഇടം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്കും സാധിച്ചിട്ടുണ്ട്. കാരണം സമീപകാലത്ത് ഇത്രയും മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത്. നാളെ ഹോണ്ടുറാസിനെതിരെ നടക്കുന്ന മത്സരത്തിലും അർജന്റീന വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഏതായാലും വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് അർജന്റീനയുടെ സൂപ്പർതാരമായ ഡി പോൾ ചില ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്.തനിക്ക് ഒരുപക്ഷേ ഖത്തർ വേൾഡ് കപ്പ് ആസ്വദിക്കാൻ കഴിഞ്ഞേക്കില്ല എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. അത്രയേറെ പ്രഷർ ഒരു പക്ഷേ അനുഭവിക്കേണ്ടി വരുമെന്നാണ് ഡി പോൾ ഇതിന് കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ വാക്കുകൾ TYC റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
#SelecciónArgentina De Paul, su técnica con los árbitros y el reto de Scaloni
— TyC Sports (@TyCSports) September 22, 2022
El volante de Atlético Madrid pasó por TyC Sports y contó qué les dice el entrenador de la Selección por el temperamento.https://t.co/XAQTY5FjkA
” വേൾഡ് കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിസ്കണക്ട് ചെയ്യാൻ നമുക്ക് ഒരിക്കലും കഴിയില്ല.കാരണം ആരെങ്കിലും എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാദിവസവും എന്റെ തലക്കകത്ത് വേൾഡ് കപ്പിന്റെ ചിന്തകളുണ്ട്.വേൾഡ് കപ്പ് തുടങ്ങാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം ചിലപ്പോൾ അതെനിക്ക് ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. കാരണം ഒരുപാട് സമ്മർദ്ദം അവിടെയുണ്ട്.വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്ന ഒരു കോമ്പറ്റീഷൻ ആണ് വേൾഡ് കപ്പ്.അതുകൊണ്ടുതന്നെ വേൾഡ് കപ്പ് ബുദ്ധിമുട്ടായിരിക്കും.ഞാൻ എല്ലാം ആസ്വദിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ചില സമയങ്ങളിൽ എന്നെ സംബന്ധിച്ചിടത്തോളം അത് കഠിനമാണ്. എന്തൊക്കെയായാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കേണ്ടത് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
അർജന്റീനയുടെ വളരെ പ്രധാനപ്പെട്ട താരമാണ് റോഡ്രിഗോ ഡി പോൾ. സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്