വേൾഡ് കപ്പ് ജയിച്ചതൊക്കെ ശരി, എത്രയും പെട്ടെന്ന് ക്ലബ്ബിലെത്തുക: അർജന്റീന സൂപ്പർ താരത്തോട് കോച്ച്
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. അർജന്റീന ടീമിന്റെ കൂട്ടായുള്ള പരിശ്രമം മൂലമാണ് ഈയൊരു കിരീടം അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. എല്ലാ താരങ്ങളും മികച്ച രൂപത്തിൽ ആയിരുന്നു വേൾഡ് കപ്പിൽ കളിച്ചിരുന്നത്.
അതിൽ എടുത്തു പറയേണ്ട ഒരു താരമാണ് സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസ്. ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം അദ്ദേഹം നടത്താറുണ്ട്.പലപ്പോഴും ടീമിന് ലീഡ് ലഭിച്ചിരിക്കുന്ന സമയത്ത് സ്കലോണി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന താരം കൂടിയാണ് ലിസാൻഡ്രോ.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് താരത്തിന്റെ കാര്യത്തിൽ ഒരു പ്രസ്താവന കഴിഞ്ഞദിവസം നടത്തിയിട്ടുണ്ട്.എത്രയും പെട്ടെന്ന് ക്ലബ്ബിനോടൊപ്പം ചേരണം എന്നുള്ള നിർദ്ദേശമാണ് ടെൻ ഹാഗ് നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
EL SUEÑO MAS GRANDE DE TODOS!!!
— Lisandro Martinez (@LisandrMartinez) December 18, 2022
CAMPEONES DEL MUNDOOOOOOO!!!!! ARGENTINA ARGENTINAAAAA CARAJ000000 pic.twitter.com/KzW2NUpsNm
” അദ്ദേഹം ബ്യൂണസ് അയേഴ്സിലൂടെ നടക്കുകയാണ് എന്നുള്ള കാര്യം എനിക്കറിയാം.എനിക്കത് മനസ്സിലാവുകയും ചെയ്യും.കാരണം വേൾഡ് കപ്പ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് അദ്ദേഹം ഉള്ളത്. പക്ഷേ ഡിസംബർ 27ാം തീയതി പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണ് എന്നുള്ള കാര്യം ലിസാൻഡ്രോ മാർട്ടിനസ് മറക്കാൻ പാടില്ല ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലും മികച്ച പ്രകടനം നടത്താൻ ലിസാൻഡ്രോക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഉടൻതന്നെ അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേർന്നേക്കും.