വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ്,വിന്നേഴ്സ് ആര്? ലൂസേഴ്സ് ആര്?

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ മികച്ച മത്സരങ്ങൾ ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നുണ്ട്.

ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഈ ഗ്രൂപ്പുകളെ ഒന്ന് വിശകലനം ചെയ്തിട്ടുണ്ട്.അതായത് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അനുകൂലമായവർ ആരൊക്കെ? പ്രതികൂലമായവർ ആരൊക്കെ എന്നുള്ള ഒരു വിശകലനമാണ് ഇവർ നടത്തിയിട്ടുള്ളത്.ഡ്രോയിലെ വിന്നേഴ്സ്,ലൂസേഴ്സ് എന്നിങ്ങനെയാണ് ഇവർ തരം തിരിച്ചിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

വിന്നേഴ്സ് – ഇംഗ്ലണ്ട്

കഴിഞ്ഞ തവണ സെമി ഫൈനൽ കളിച്ച ടീമാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിലെ വലിയ ഫേവറേറ്റുകൾ ഇംഗ്ലണ്ട് തന്നെ.USA,ഇറാൻ എന്നിവരാണ് മറ്റ് എതിരാളികൾ.വെയിൽസ്,സ്കോട്ട്ലാന്റ്,ഉക്രൈൻ എന്നിവരിൽ ഒരു ടീമും ഈ ഗ്രൂപ്പിൽ ഇടംനേടും.

ലൂസേഴ്സ് – ഖത്തർ

ചരിത്രത്തിലാദ്യമായി കൊണ്ടാണ് ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുന്നത്. ആതിഥേയർ എന്ന നിലയിലാണ് ഖത്തർ വേൾഡ് കപ്പിൽ കളിക്കുന്നത്.എന്നാൽ നെതർലാന്റ്സ്,സെനഗൽ,ഇക്വഡോർ എന്നിവർ ഉള്ള ഗ്രൂപ്പിൽ നിന്ന് ഖത്തറിന് മുന്നേറൽ എളുപ്പമാവില്ല.

വിന്നേഴ്സ് – ഫ്രാൻസ്

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ എളുപ്പമാണ്.ഡെന്മാർക്ക്,തുണീഷ്യ എന്നിവരാണ് എതിരാളികൾ.പെറു,ഓസ്ട്രേലിയ,UAE എന്നിവരിൽ ഒരു ടീമുമുണ്ടാവും.

ലൂസേഴ്സ് – ബ്രസീൽ

ബ്രസീലിനെ സംബന്ധിച്ചെടുത്തോളം ഗ്രൂപ്പ് ഘട്ടം അത്ര എളുപ്പമായിരിക്കില്ല. എന്തെന്നാൽ യൂറോപ്യൻ കരുത്തരായ സ്വിറ്റ്സർലാന്റും സെർബിയയും നിലവിൽ മികച്ച രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.കാമറൂണും വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുള്ള ടീമാണ്.

വിന്നേഴ്സ്- ബെൽജിയം

ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന് ഇത്തവണ ഗ്രൂപ്പ് ഘട്ടം എളുപ്പമാണ്. ക്രൊയേഷ്യ,മോറോക്കോ,കാനഡ എന്നിവരാണ് എതിരാളികൾ.

ലൂസേഴ്സ് – ഉറുഗ്വ

നിലവിൽ അത്ര മികച്ച രൂപത്തിൽ ഒന്നുമല്ല ഉറുഗ്വ കളിക്കുന്നത്.കൂടാതെ പോർച്ചുഗൽ,ഘാന,കൊറിയ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ.ഉറുഗ്വക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നുള്ളത് വ്യക്തമാണ്.

ഇതൊക്കെയാണ് ഗോൾ ഡോട്ട് കോമിന്റെ വിലയിരുത്തൽ. ഇനി നിങ്ങളുടെ അഭിപ്രായം പങ്കു വെക്കൂ.

Leave a Reply

Your email address will not be published. Required fields are marked *