വേൾഡ് കപ്പ് ഗോൾഡൻ ബൂട്ട്, പോരാട്ടം മെസ്സിയും ഫ്രഞ്ച് താരങ്ങളും തമ്മിൽ!

ഖത്തർ വേൾഡ് കപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സെമി ഫൈനൽ ലൈനപ്പുകൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ എതിരാളികൾ മൊറോക്കയാണ്.

ഏതായാലും ചുരുങ്ങിയ മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ വേൾഡ് കപ്പ് ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് സൂപ്പർ താരം കിലിയൻ എംബപ്പേയാണ്. 5 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനം ഭദ്രമാണ്.

എന്നാൽ എംബപ്പേക്ക് വെല്ലുവിളി ഉയർത്തുന്ന താരം സാക്ഷാൽ ലയണൽ മെസ്സിയാണ്.4 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. നാല് ഗോളുകൾ നേടിയ മറ്റൊരു ഫ്രഞ്ച് സൂപ്പർ താരമായ ഒലിവർ ജിറൂദും ഈ പോരാട്ടത്തിൽ സജീവമാണ്. ചുരുക്കത്തിൽ ലയണൽ മെസ്സി പോരടിക്കുന്നത് ഫ്രഞ്ച് സൂപ്പർ താരങ്ങളോടാണ്.

പിന്നീട് വരുന്ന അധിക താരങ്ങളും ഇപ്പോൾ വേൾഡ് കപ്പിൽ നിന്നും പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ എംബപ്പേ,മെസ്സി,ജിറൂദ് എന്നിവരിൽ ഒരാളായിരിക്കും വേൾഡ് കപ്പ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഒരായിരം താരങ്ങളുടെ പട്ടിക താഴെ നൽകുന്നു.

1-Kylian Mbappe | France | 5 goals
2-Lionel Messi | Argentina | 4 goals
3-Olivier Giroud | France | 4 goals
4-Goncalo Ramos | Portugal | 3 goals
5-Alvaro Morata | Spain | 3 goals
6-Enner Valencia | Ecuador | 3 goals
7-Cody Gakpo| Netherlands | 3 goals
8-Bukayo Saka | England | 3 goals
9-Marcus Rashford | England | 3 goals
10-Richarlison | Brazil | 3 goals

Leave a Reply

Your email address will not be published. Required fields are marked *