വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ: അർജന്റീനയുടെ ഈ വർഷത്തെ മത്സരങ്ങൾ ഇങ്ങനെ!

നിലവിലെ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഈ മാസം രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കുന്നുണ്ട്. പനാമയും കുറകാവോയുമാണ് അർജന്റീനയുടെ എതിരാളികൾ.ആ മത്സരങ്ങൾക്ക് വേണ്ടി ലയണൽ മെസ്സിയും സംഘവും കളത്തിലേക്ക് ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇതിന് പിന്നാലെ കോൺമെബോൾ വരുന്ന 2026 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഫിക്സ്ചറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തിലാണ് ഈ മത്സരങ്ങൾക്ക് തുടക്കമാവുക.രണ്ട് മത്സരങ്ങളാണ് സെപ്റ്റംബറിൽ അർജന്റീന കളിക്കുക. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. രണ്ടാമത്തെ മത്സരത്തിൽ ബൊളീവിയയെ അർജന്റീന നേരിടും.

അതേസമയം ആരാധകർ കാത്തിരിക്കുന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം ഈ വർഷം തന്നെ നടക്കുന്നുണ്ട്.നവംബറിലാണ് അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുക. ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് അർജന്റീന ഈ മത്സരം കളിക്കുക. ഈ വർഷത്തെ അർജന്റീനയുടെ മത്സരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

സെപ്റ്റംബർ
Argentina vs Ecuador
Bolivia vs Argentina

ഒക്ടോബർ
Argentina vs Paraguay
Perú vs Argentina

നവംബർ
Argentina vs Uruguay
Brasil vs Argentina

Leave a Reply

Your email address will not be published. Required fields are marked *