വേൾഡ് കപ്പ് കിരീടം നേടിയതിന് പിന്നാലെ വൈഫൈ പാസ്സ്‌വേർഡ് മാറ്റി :മാക്ക് ആല്ലിസ്റ്റർ പറയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന ദേശീയ ടീമിന്റെ ഭാഗമായിരുന്നു സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ.ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു മധ്യനിരയിൽ മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്. വേൾഡ് കപ്പിൽ ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കിരീട നേട്ടത്തിൽ വലിയ പങ്കുവഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സിന് മാക്ക് ആല്ലിസ്റ്റർ ഒരു അഭിമുഖം നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.കൂട്ടത്തിൽ തന്റെ വീട്ടിലെ വൈഫൈ പാസ്സ്‌വേർഡിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.അതായത് വേൾഡ് കപ്പ് നേടി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വേൾഡ് കപ്പ് നേടിയ തീയതി താൻ പുതിയ വൈഫൈ പാസ്സ്‌വേർഡ് ആയി കൊണ്ട് സെറ്റ് ചെയ്യുകയായിരുന്നു എന്നാണ് ഈ അർജന്റീന സൂപ്പർതാരം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പ് കിരീട നേട്ടം എന്നുള്ളത് അസാധാരണമായ ഒരു കാര്യമാണ്. അത് എല്ലാ കാലവും നിലനിൽക്കുന്ന ഒന്നാണ്. ആ ഓർമ്മ ഞങ്ങളോടൊപ്പം എല്ലാ കാലവും ഉണ്ടാവും.ഞാൻ ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം വീട്ടിലെത്തിയ സമയത്ത് എന്റെ വൈഫൈ പാസ്സ്‌വേർഡ് മാറ്റി. 18/12/2022 എന്ന പുതിയ പാസ്സ്‌വേർഡ് ഞാൻ സെറ്റ് ചെയ്തു. അത് എന്നും അവിടെ തന്നെയുണ്ടാവും ” അലക്സിസ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഫലമായി താരത്തിന്റെ വാല്യൂ ഉയർന്നിരുന്നു. പല ക്ലബ്ബുകളും താരത്തിനു വേണ്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം ക്ലബ്ബ് വിട്ടിരുന്നില്ല.പക്ഷേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ് വിടാൻ സാധ്യതയുണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ, ചെൽസി,മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെയാണ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *