വേൾഡ് കപ്പ് കിരീടം നേടാനുള്ള കഴിവ് ഞങ്ങൾക്കുണ്ട് : പോർച്ചുഗൽ കോച്ച്!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ ഇന്ന് ഘാനയെ നേരിടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക. താരസമ്പന്നമായ ടീമുമായാണ് പോർച്ചുഗൽ ഈ മത്സരത്തിന് വരുന്നത്. അതേസമയം ആഫ്രിക്കൻ കരുത്തന്മാർക്ക് അവരെ തളക്കാനാവുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പോർച്ചുഗല്ലിന്റെ പരിശീലകനായ ഫെർണാണ്ടൊ സാന്റോസ് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.വേൾഡ് കപ്പ് കിരീടം എന്ന സ്വപ്നത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പ് കിരീടം നേടാനുള്ള കഴിവ് തങ്ങൾക്കുണ്ട് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വേൾഡ് കപ്പ് നേടുക എന്ന സ്വപ്നം എനിക്കുണ്ട്. ആ കിരീടത്തിന് വേണ്ടി പോരാടിക്കാനും നേടാനുമുള്ള കഴിവ് ഞങ്ങൾക്കുണ്ട് എന്നുള്ളത് ഞാൻ വിശ്വസിക്കുന്നു.പോർച്ചുഗീസ് ആരാധകർക്ക് ആ ഒരു സന്തോഷം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ” ഇതാണ് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
1⃣ dia para a nossa estreia no @FIFAWorldCup ! ☝️🇵🇹🏆 #VesteABandeira
— Portugal (@selecaoportugal) November 23, 2022
1⃣ day to our World Cup debut! ☝️🇵🇹🏆 #WearTheFlag pic.twitter.com/NidN81JiSN
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തന്നെയാണ് പോർച്ചുഗൽ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ അർപ്പിക്കുന്നത്.താരത്തിന്റെ അഞ്ചാമത്തെ വേൾഡ് കപ്പ് ആണിത്. ഈ സീസണിൽ അത്ര മികവിൽ അല്ലെങ്കിൽ കൂടി ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ റൊണാൾഡോ യഥാർത്ഥ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.