വേൾഡ് കപ്പ് ഇങ്ങടുത്തു,പുതുക്കിയ റാങ്കിങ് പുറത്തുവിട്ട് ഫിഫ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് കിക്കോഫ് മുഴങ്ങാൻ ഇനി 3 മാസം പോലും തികച്ചില്ല. പക്ഷേ ആരവങ്ങളും ആകാംക്ഷകളും ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് മുറുകി കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഫിഫ പുതുക്കിയ റാങ്കിംഗ് പുറത്തു വിട്ടിട്ടുണ്ട്. പക്ഷേ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നുള്ളതാണ്. ആദ്യ 15 സ്ഥാനങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.1837.56 പോയിന്റ് ഉള്ള ബ്രസീൽ തന്നെയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്.രണ്ടാം സ്ഥാനത്ത് ബെൽജിയം വരുന്നു. മൂന്നാം സ്ഥാനത്ത് അർജന്റീനയാണുള്ളത്.1770.65 ആണ് അർജന്റീനയുടെ പോയിന്റ് സമ്പാദ്യം. നാലാമതാണ് നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് വരുന്നത്.1764.85 ആണ് ഇവരുടെ പോയിന്റ് സമ്പാദ്യം.

ഏതായാലും ഖത്തർ വേൾഡ് കപ്പിലെ പ്രധാനപ്പെട്ട കിരീടം ഫേവറേറ്റുകളെല്ലാം ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്. ഇനിയിപ്പോ അടുത്ത മാസം ടീമുകൾ മത്സരങ്ങൾ കളിക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ ടീമുമുള്ളത്. ഏതായാലും ഫിഫ റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയ ടീമുകളെ താഴെ നൽകുന്നു.

1-ബ്രസീൽ
2-ബെൽജിയം
3-അർജന്റീന
4-ഫ്രാൻസ്
5-ഇംഗ്ലണ്ട്
6-സ്പെയിൻ
7-ഇറ്റലി
8-നെതർലാന്റസ്
9-പോർച്ചുഗൽ
10-ഡെന്മാർക്ക്

Leave a Reply

Your email address will not be published. Required fields are marked *