വേൾഡ് കപ്പിൽ മെസ്സി എങ്ങനെ Bad Boy ആയിമാറി? എമിലിയാനോ മാർട്ടിനസ് പറയുന്നു!

നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ടായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നത്. അർജന്റീനയുടെ നായകനായ ലയണൽ മെസ്സി തന്നെയായിരുന്നു ടീമിനെ മുന്നിൽ നിന്ന് നയിച്ചത്.മികച്ച പ്രകടനം വേൾഡ് കപ്പിൽ പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. മാത്രമല്ല പതിവിൽ നിന്നും വ്യത്യസ്തനായ ഒരു മെസ്സിയെയായിരുന്നു നമുക്ക് ഖത്തർ വേൾഡ് കപ്പിൽ കാണാൻ കഴിഞ്ഞിരുന്നത്.

മിതഭാഷിയായ,പൊതുവേ ശാന്തനായ മെസ്സിയെയായിരുന്നു ഇത്രയും കാലം ഫുട്ബോൾ ലോകം കണ്ടിരുന്നത്. കഴിഞ്ഞ വേൾഡ് കപ്പിൽ കൂടുതൽ അഗ്രസീവായ ഒരു മെസ്സിയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്. ഹോളണ്ടിനെതിരെയുള്ള മത്സരത്തിലായിരുന്നു കൂടുതൽ വ്യക്തമായത്. ഹോളണ്ട് പരിശീലകനുമായും അസിസ്റ്റന്റ് പരിശീലകനുമായും താരമായ വെഗോസ്റ്റുമായൊക്കെ ലയണൽ മെസ്സി കൊമ്പ് കോർത്തിരുന്നു.

ഏതായാലും ഈ വിഷയത്തിൽ അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി വേൾഡ് കപ്പിൽ Bad Boy ആയത് സഹതാരങ്ങൾ കാരണമാണ് എന്ന് തന്നെയാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വേൾഡ് കപ്പിൽ ലയണൽ മെസ്സി തീർത്തും വ്യത്യസ്തനായിരുന്നു.മുമ്പ് അദ്ദേഹം അർജന്റീന ദേശീയ ടീമിൽ കളിച്ചപ്പോൾ ഇത്രയധികം അഗ്രസീവ് ടീമിന് ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ഞങ്ങളായിരിക്കാം മെസ്സി കളിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ അഗ്രസീവായ അർജന്റീന ടീം. അതുകൊണ്ടാണ് മെസ്സി കുറച്ചെങ്കിലും ഞങ്ങളെപ്പോലെ ആയത്.അത്കൊണ്ടാണ് മെസ്സി ഒരല്പം Bad Boy ആയത്. മെസ്സി വേൾഡ് കപ്പ് നേടിയതോടുകൂടി അദ്ദേഹം ഫുട്ബോൾ കമ്പ്ലീറ്റ് ആക്കുകയാണ് ചെയ്തിട്ടുള്ളത് ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച മെസ്സി ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഫിഫയുടെ ബെസ്റ്റ് പുരസ്കാരവും മെസ്സി തന്നെയാണ് കരസ്ഥമാക്കിയത്. ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാര സാധ്യതയും മെസ്സിക്ക് തന്നെയാണ് കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *