വേൾഡ് കപ്പിൽ കിരീടസാധ്യത ആർക്കൊക്കെ? ബെക്കാം പറയുന്നു!

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വേദിയായ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.വരുന്ന ഖത്തർ വേൾഡ് കപ്പിന് ഒട്ടുമിക്ക പ്രമുഖരും യോഗ്യത നേടി കഴിഞ്ഞു. എന്നാൽ ഇറ്റലി,കൊളംബിയ, ചിലി എന്നിവർക്കൊന്നും യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.

ഏതായാലും ഇത്തവണത്തെ വേൾഡ് കപ്പിൽ ആര് മുത്തമിടും? ആരാധകർ ഇപ്പോൾ തന്നെ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്.ഇപ്പോഴിതാ ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാം വേൾഡ് കപ്പിലെ തന്റെ ഫേവറേറ്റുകളെ തുറന്ന് പറഞ്ഞിട്ടുണ്ട്.ഫ്രാൻസ്,ബ്രസീൽ, അർജന്റീന എന്നിവർക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ താൻ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത് എന്നാണ് ബെക്കാം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ വേൾഡ് കപ്പിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ആ ചിന്ത സാധാരണയായി എത്തിപ്പെടുക ഫ്രാൻസ്,ബ്രസീൽ,അർജന്റീന എന്നീ ടീമുകളിൽ ആയിരിക്കും.അവരെല്ലാം മികച്ച രാജ്യങ്ങളാണ്. ഒരുപാട് ടൂർണമെന്റുകൾ അവർ വിജയിച്ചിട്ടുണ്ട്.കൂടാതെ ഡെന്മാർക്കിന്റെ പ്രകടനം കാണാൻ കൂടി ഞാൻ ആവേശഭരിതനാണ്.അവർക്കെന്തോ വെളിപാട് കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്. അവർ നല്ല രൂപത്തിൽ തയ്യാറെടുക്കും. വലിയ ടൂർണ്ണമെന്റുകളിൽ എപ്പോഴും മികച്ച രൂപത്തിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുക ” ഇതാണ് ബെക്കാം സ്കൈ സ്പോർട്സിനോട് പറഞ്ഞിട്ടുള്ളത്.

എന്നാൽ തന്റെ രാജ്യമായ ഇംഗ്ലണ്ടിനെ കിരീട സാധ്യത ഉള്ളവരിൽ ഉൾപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. പക്ഷേ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല അവസരം ആണെന്നും ബെക്കാം കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *