വേൾഡ് കപ്പിൽ അർജന്റീനയെയായിരുന്നു പിന്തുണച്ചിരുന്നത് : തുറന്ന് പറഞ്ഞ് ബ്രസീൽ പ്രസിഡന്റ്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് വലിയ മുന്നേറ്റമൊന്നും സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു. അതേസമയം ബ്രസീലിന്റെ ചിരവൈരികളായ അർജന്റീന വേൾഡ് കപ്പ് കിരീടം നേടുകയും ചെയ്തു. ഫ്രാൻസിനെയായിരുന്നു അവർ ഫൈനലിൽ പരാജയപ്പെടുത്തിയിരുന്നത്.
ഇപ്പോൾ ഇതാ ബ്രസീലിന്റെ പ്രസിഡന്റായ ലുല ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അതായത് കഴിഞ്ഞ വേൾഡ് കപ്പിൽ താൻ അർജന്റീനയെ സപ്പോർട്ട് ചെയ്തിരുന്നു എന്നാണ് ലുല പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണക്കാരൻ ലയണൽ മെസ്സിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലുല.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lula Da Silva (Brazil's President)🗣️: "This was the first time I ever supported Argentina to be the World Cup Champion. Messi couldn't finish his career without being the Champion of the world.”
— FCB Albiceleste (@FCBAlbiceleste) January 24, 2023
Messi's unreal influence. pic.twitter.com/VPngg7tOZC
” ലോക ചാമ്പ്യന്മാരാവാൻ വേണ്ടി ഞാൻ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയെയാണ് പിന്തുണച്ചിരുന്നത്.ഞാൻ ആദ്യമായാണ് അർജന്റീന പിന്തുണക്കുന്നത്.അതിന്റെ കാരണം ലയണൽ മെസ്സി തന്നെയാണ്. വേൾഡ് ചാമ്പ്യനാവാതെ മെസ്സി കരിയർ ഫിനിഷ് ചെയ്യരുത് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.അർജന്റീന സംബന്ധിച്ചിടത്തോളം 2022 നല്ല വർഷമാണ്.സാമ്പത്തികപരമായും രാഷ്ട്രീയപരമായും മാത്രമല്ല, മറിച്ച് ഫുട്ബോളിലും അവർക്ക് നല്ല വർഷമായി മാറി. പക്ഷേ അത് അവസാനിച്ചു. ഇനി 2026ൽ ബ്രസീലിന്റെ ഊഴമായിരിക്കും ” ഇതാണ് ബ്രസീൽ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഈയിടെയായിരുന്നു ബോൾസൊനാരോയെ പരാജയപ്പെടുത്തിക്കൊണ്ട് ലുല ബ്രസീലിന്റെ പ്രസിഡന്റ് ആയിക്കൊണ്ട് അധികാരമേറ്റിരുന്നത്. നെയ്മർ ജൂനിയർ ഉൾപ്പെടെയുള്ള ബ്രസീൽ ടീമിനെ ഒരുപാട് പേർ ബോൾസൊനാരോയെ പരസ്യമായി പിന്തുണച്ചിട്ടും അദ്ദേഹത്തെ ലുല പരാജയപ്പെടുത്തുകയായിരുന്നു.