വേൾഡ് കപ്പിലെ ഫേവറേറ്റുകളാണെന്ന് വെർണറും,അർജന്റീനയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം!
സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനമാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന പുറത്തെടുക്കുന്നത് എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. പരിശീലകൻ ലയണൽ സ്‌കലോണിയുടെയും നായകൻ ലയണൽ മെസ്സിയുടെയും നേതൃത്വത്തിൽ അർജന്റീന ഒരു വലിയ അപരാജിത കുതിപ്പ് തുടരുകയാണ്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തിപ്പോൾ ഖത്തർ വേൾഡ് കപ്പിനൊപ്പം അർജന്റൈൻ ടീമുമാണ് പ്രധാനപ്പെട്ട ചർച്ചാവിഷയം.
ഈ വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളായി പലരും കാണുന്നത് അർജന്റീനയെയാണ്. ഇക്കാര്യം ക്രൊയേഷ്യയുടെ സൂപ്പർതാരമായ മോഡ്രിച്ച് നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതേ അഭിപ്രായവുമായി ജർമ്മനിയുടെ സൂപ്പർതാരമായ ടിമോ വെർണറും രംഗത്ത് വന്നിട്ടുണ്ട്. അർജന്റീന ഒരു ബ്രില്ല്യന്റ് ടീമാണെന്നും വേൾഡ് കപ്പിലെ ഫേവറേറ്റുകളാണ് അവരെന്നുമാണ് വെർണർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🇩🇪🗣️ Werner no ahorró elogios para la Selección Argentina: "Es un equipo brillante"
— TyC Sports (@TyCSports) June 14, 2022
Tras su doblete en la goleada sobre Italia, el delantero del Chelsea no dudó y se refirió a la Albiceleste como uno de los favoritos de cara al Mundial.https://t.co/qONSl8Yyyy
” വേൾഡ് കപ്പിൽ എപ്പോഴും കിരീടം ഫേവറേറ്റ്കളിൽ ഒന്നാണ് അർജന്റീന. പ്രത്യേകിച്ച് ലയണൽ മെസ്സിയെ പോലെയുള്ള സൂപ്പർ താരങ്ങൾ അവരുടെ കൈവശം ഉണ്ടാവുമ്പോൾ. മെസ്സിയെ കൂടാതെ ഒരുപാട് മികച്ച താരങ്ങൾ അവരുടെ സ്ക്വാഡിൽ ഉണ്ട്. അർജന്റീന ഒരു ബ്രില്ല്യന്റ് ടീമാണ്. ഇറ്റലിക്കെതിരെ മൂന്ന് ഗോളുകൾ നേടാൻ അവർക്ക് സാധിച്ചിട്ടുണ്ട്. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് വെർണർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറ്റലിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്താൻ ജർമനിക്ക് സാധിച്ചിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകൾ വെർണർ സ്വന്തമാക്കിയിരുന്നു.