വേൾഡ് കപ്പിലെ പ്രകടനത്തോടെ മൂല്ല്യം വർധിച്ച 10 താരങ്ങൾ!
തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള ഏറ്റവും മികച്ച വേദിയായി കൊണ്ടാണ് പലരും വേൾഡ് കപ്പിനെ കാണാറുള്ളത്.അതുകൊണ്ടുതന്നെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ എല്ലാ താരങ്ങളിൽ നിന്നും ഉണ്ടാകും. ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും മികച്ച പ്രകടനം നടത്തിയ ഒരുപിടി സൂപ്പർതാരങ്ങളുണ്ട്.പലരും തങ്ങളുടെ മൂല്യം വേൾഡ് കപ്പോടു കൂടി ഉയർത്തുകയും ചെയ്തിരുന്നു.
സൂപ്പർതാരം കിലിയൻ എംബപ്പേയാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. ഗോൾഡൻ ബൂട്ട് ജേതാവായ എംബപ്പേയുടെ മൂല്യം വേൾഡ് കപ്പോടു കൂടി 20 മില്യൺ യുറോ വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല അർജന്റീന സൂപ്പർതാരമായ എൻസോ ഫെർണാണ്ടസും തന്റെ മൂല്യം വർധിപ്പിച്ചിട്ടുണ്ട്.
മൊറോക്കോയുടെ സൂപ്പർ താരം അസദ്ധിൻ ഒനാഹി ഇത്തവണ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെതന്നെ മറ്റൊരു മൊറോക്കൻ താരമായ അമ്പ്രബാത്തും തന്റെ മൂല്യം വർദ്ധിപ്പിച്ചിട്ടുണ്ട്.ഏതായാലും ഏറ്റവും കൂടുതൽ മൂല്യം വർധിപ്പിച്ച താരങ്ങളെയും വർദ്ധിച്ച മൂല്യവും നമുക്കൊന്ന് പരിശോധിക്കാം
🇦🇷 Julián Álvarez
— UEFA Champions League (@ChampionsLeague) December 18, 2022
🇦🇷 Enzo Fernández
👏 Most impressive? pic.twitter.com/2QM9ynMh2H
10-ഒറിലിയൻ ഷുവാമെനി – ഫ്രാൻസ് – 10 മില്യൺ യൂറോ വർദ്ധിച്ചു.
9-ബുകയോ സാക്ക – ഇംഗ്ലണ്ട്- 10 മില്യൺ യൂറോ വർദ്ധിച്ചു.
8-ബെല്ലിങ്ഹാം – ഇംഗ്ലണ്ട്- 10 മില്യൺ യൂറോ വർദ്ധിച്ചു.
7–ഒനാഹി- മൊറോക്കോ-11.5 മില്യൺ യൂറോ വർദ്ധിച്ചു.
6-സോഫിയാൻ അമ്പ്രബാത്ത് – മൊറോക്കോ- 15 മില്യൺ യൂറോ വർദ്ധിച്ചു.
5-കോഡി ഗാക്പോ – ഹോളണ്ട്- 15 മില്യൺ യൂറോ വർദ്ധിച്ചു.
4-ഗ്വാർഡിയോൾ – ക്രൊയേഷ്യ -15 മില്യൺ യൂറോ വർദ്ധിച്ചു.
3-ജൂലിയൻ ആൽവരസ് – അർജന്റീന – 18 മില്യൺ യൂറോ വർദ്ധിച്ചു.
2- എൻസോ ഫെർണാണ്ടസ് – അർജന്റീന- 20 മില്യൺ യൂറോ വർദ്ധിച്ചു
1-കിലിയൻ എംബപ്പേ – ഫ്രാൻസ് – 20 മില്യൺ യൂറോ വർദ്ധിച്ചു.