വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോളായി മാറി റിച്ചാർലീസണിന്റെ വണ്ടർ ഗോൾ!
ഖത്തർ വേൾഡ് കപ്പ് നമ്മിൽ നിന്നും അകന്നിട്ട് ഇപ്പോൾ ഒരാഴ്ച പൂർത്തിയാവുകയാണ്.കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു.ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കിയപ്പോൾ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം കിലിയൻ എംബപ്പേയാണ് കരസ്ഥമാക്കിയിട്ടുള്ളത്.
അതേസമയം ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ഇപ്പോൾ ലഭിച്ചിരിക്കുന്നത് ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസണിന്റെ വണ്ടർ ഗോളിനാണ്.ഫിഫ തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്. സെർബിയക്കെതിരെ നടന്ന മത്സരത്തിൽ റിച്ചാർലീസൺ നേടിയ രണ്ടാമത്തെ ഗോളാണ് ഇപ്പോൾ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോളായി കൊണ്ട് തിരഞ്ഞെടുത്തിട്ടുള്ളത്.
🇧🇷🙏🏾👇🏾 pic.twitter.com/yh3w9Vnf0s
— Richarlison Andrade (@richarlison97) December 22, 2022
മത്സരത്തിന്റെ 73ആം മിനിട്ടിലാണ് ആ ഗോൾ പിറന്നിട്ടുള്ളത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നൽകിയ പാസ് ഒരു ഫസ്റ്റ് ടച്ചിലൂടെ റിച്ചാർലീസൺ വായുവിലേക്ക് ഉയർത്തുകയായിരുന്നു. പിന്നീട് ഒരു അക്രോബാറ്റിക് ഓവർ ഹെഡ് കിക്കിലൂടെയാണ് റിച്ചാർലീസൺ പന്ത് വലയിൽ എത്തിച്ചിട്ടുള്ളത്. അർഹിച്ച ഒരു പുരസ്കാരം തന്നെയാണ് ഈ ബ്രസീലിയൻ താരത്തിന്റെ ഗോളിന് ലഭിച്ചിരിക്കുന്നത്.
Voted by you and only you:
— FIFA World Cup (@FIFAWorldCup) December 23, 2022
🕊🇧🇷 @richarlison97's bicycle kick is one for the books and your 🥇 Hyundai Goal Of The Tournament! #HyundaiGOTT2022 | #FIFAWorldCup pic.twitter.com/ZADZr56ds9
അതേസമയം ഈ വേൾഡ് കപ്പിൽ വലിയ മുന്നേറ്റമൊന്നും ബ്രസീലിന് നടത്താൻ സാധിക്കാതെ പോയത് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയോട് പരാജയപ്പെടുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന് പരാജയം രുചിക്കേണ്ടി വന്നത്. ഇതിനു പിന്നാലെ ബ്രസീൽ പരിശീലകനായ ടിറ്റെ തൽസ്ഥാനത്ത് നിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു.