വേൾഡ് കപ്പിന് വേണ്ടി നെയ്മർ സർവ്വതും ത്യജിച്ച് തയ്യാറെടുക്കുന്നു : മാർക്കിഞ്ഞോസ് പറയുന്നു
തകർപ്പൻ ഫോമിലാണ് സൂപ്പർ താരം നെയ്മർ ജൂനിയർ ഈ സീസണിൽ കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ലീഗ് വണ്ണിൽ മാത്രമായി 11 ഗോളുകളും 9 അസിസ്റ്റുകളും കരസ്ഥമാക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. നെയ്മറുടെ ഈ മികവ് ബ്രസീലിനെ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
നെയ്മറുടെ സഹതാരമായ മാർക്കിഞ്ഞോസ് ഇപ്പോൾ താരത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പിന് വേണ്ടി നെയ്മർ സർവതും ത്യജിച്ച് കൊണ്ട് തയ്യാറെടുക്കുകയാണ് എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.നെയ്മർ വേൾഡ് കപ്പിൽ തിളങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മാർക്കിഞ്ഞോസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🌟🗣️ | Marquinhos concernant Neymar :
— Canal Supporters (@CanalSupporters) November 18, 2022
“Je sais à quel point il s'est préparé [pour la Coupe du Monde], à quel point il est concentré sur le projet, à quel point il a renoncé à sa vie de tous les jours !” 🇧🇷🤝🇧🇷 pic.twitter.com/e7Qyma8CmU
” ശാരീരികമായി വളരെ നല്ല രൂപത്തിലാണ് നെയ്മർ ജൂനിയർ ഇപ്പോൾ ഈ വേൾഡ് കപ്പിന് എത്തുന്നത്. എല്ലാ ദിവസവും നെയ്മർക്കൊപ്പം ചിലവഴിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകൾ എനിക്ക് കൃത്യമായി അറിയാം.അദ്ദേഹം എത്രത്തോളം വേൾഡ് കപ്പിൽ ശ്രദ്ധിക്കുന്നു എന്നുള്ളതും എനിക്കറിയാം.ഞാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. ഞാൻ പറയുന്ന കാര്യങ്ങളിൽ എനിക്ക് 100% ഉറപ്പു നൽകാനാവും. പക്ഷേ അദ്ദേഹം എപ്പോഴും വലിയ സമ്മർദ്ദങ്ങൾ ചുമക്കണമെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും കെൽപ്പുള്ള ഒരുപാട് പരിചയസമ്പത്തുള്ള താരങ്ങളും യുവതാരങ്ങളും ഉണ്ട്.നെയ്മർ ഈ വേൾഡ് കപ്പിൽ തിളങ്ങുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
വേൾഡ് കപ്പിന് മുന്നേ സൗഹൃദ മത്സരങ്ങൾ ഒന്നും തന്നെ ബ്രസീൽ കളിക്കുന്നില്ല. ആദ്യ മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ.