വേൾഡ് കപ്പിന് മുന്നേ അർജന്റീന ആർക്കെതിരെയൊക്കെ കളിക്കും? അറിയേണ്ടതെല്ലാം!
വരുന്ന ഖത്തർ വേൾഡ് കപ്പിനെ വലിയ പ്രതീക്ഷകളോട് കൂടിയാണ് അർജന്റീനയും ആരാധകരും നോക്കിക്കാണുന്നത്.പോളണ്ട്,സൗദി അറേബ്യ,മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.
ഏതായാലും ഈ വേൾഡ് കപ്പിന് മുന്നേ അർജന്റീന കളിക്കാൻ ഉദ്ദേശിക്കുന്ന മത്സരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പ്രമുഖ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റ പുറത്തു വിട്ടിട്ടുണ്ട്.ഇതിൽ സ്ഥിരീകരിക്കപ്പെടാത്ത എല്ലാ മത്സരങ്ങളുമുണ്ട്. ഈ മത്സരങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് ഒന്ന് പരിശോധിക്കാം.
ജൂൺ ഒന്നിന് യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെയാണ് അർജന്റീന നേരിടുക.
ഇതിന് ശേഷം ജൂൺ ആറിന് ഇസ്രയേലിനെതിരെ കളിക്കാൻ അർജന്റീന ആലോചിക്കുന്നുണ്ട്. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പിന്നീട് ജൂൺ 11ന് ബ്രസീലിനെതിരെ അർജന്റീന കളിച്ചേക്കും. സൗഹൃദമത്സരമായിരിക്കും ഇത്.
Argentina vs. Israel, South Korea close to happening in June friendly matches. https://t.co/dkgntYJFhX
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 3, 2022
ജൂൺ 15ന് ഏഷ്യൻ ടീമായ സൗത്ത് കൊറിയക്കെതിരെ കളിക്കാൻ അർജന്റീന ആലോചിക്കുന്നുണ്ട്. പക്ഷേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സെപ്റ്റംബർ 22ന് ബ്രസീലിനെതിരെ വീണ്ടും അർജന്റീന കളിച്ചേക്കും. കഴിഞ്ഞതവണ പൂർത്തിയാക്കാൻ കഴിയാതെ പോയ വേൾഡ് കപ്പ് യോഗ്യത മത്സരമായിരിക്കും അത്.
പിന്നീട് സെപ്റ്റംബറിൽ തന്നെ എൽ സാൽവദോർ,കാനഡ അല്ലെങ്കിൽ അമേരിക്ക എന്നിവർക്കെതിരെ മത്സരങ്ങൾ കളിക്കാൻ അർജന്റീന ആലോചിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ഒഫീഷ്യലായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഏതായാലും വേൾഡ് കപ്പിന് മുന്നേ അർജന്റീന കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.