വേൾഡ് കപ്പിന് മുന്നേയുള്ള ബാലൺഡി’ഓർ ശാപത്തിൽ നിന്നും മെസ്സി രക്ഷപ്പെട്ടു?

ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമയായിരുന്നു നേടിയിരുന്നത്. അതേസമയം കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ ലയണൽ മെസ്സിക്ക് ഇത്തവണ ആദ്യ മുപ്പതിൽ പോലും ഇടം നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ വേൾഡ് കപ്പിന് മുന്നേ ബാലൺഡി’ഓർ നേടുന്നത് ഒരു ശാപമാണ് എന്നുള്ള വിശ്വാസം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

1995 നു ശേഷമാണ് ഏതൊരു ഫുട്ബോൾ താരത്തിനും ബാലൺഡി’ഓർ നൽകാം എന്നുള്ള നിയമം വരുന്നത്. അതിനു മുൻപ് യൂറോപ്യന്മാർക്ക് മാത്രമായിരുന്നു ഈ പുരസ്കാരം നൽകിയിട്ടുള്ളത്. 1995 നു ശേഷം വേൾഡ് കപ്പിന് മുന്നേ ബാലൺഡി’ഓർ പുരസ്കാരം നേടിയിട്ടുള്ള ആർക്കും തന്നെ ഇതുവരെ തൊട്ടടുത്ത വർഷം നടക്കുന്ന വേൾഡ് കപ്പ് കിരീടം നേടാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതിനുള്ള കണക്കുകൾ നമുക്കൊന്നു നോക്കാം.

1997ൽ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോയായിരുന്നു ബാലൺഡി’ഓർ പുരസ്കാരം നേടിയിരുന്നത്. എന്നാൽ 1998 വേൾഡ് കപ്പിൽ ബ്രസീലിന് കിരീടം നേടാൻ സാധിച്ചില്ല. 2001ൽ ഇംഗ്ലീഷ് താരം മൈക്കൽ ഓവനായിരുന്നു ബാലൺഡി’ഓർ പുരസ്കാരം നേടിയത്.2002ൽ വേൾഡ് കപ്പ് കിരീടം നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.2005ൽ റൊണാൾഡീഞ്ഞോയായിരുന്നു ബാലൺഡി’ഓർ നേടിയത്.2006 വേൾഡ് കപ്പ് കിരീടം നേടാൻ ബ്രസീലിന് സാധിച്ചില്ല.2009ൽ മെസ്സി ഈ പുരസ്കാരം നേടിയപ്പോൾ 2010 വേൾഡ് കപ്പിൽ കിരീടം നേടാൻ അർജന്റീന സാധിച്ചില്ല.2013ലും 2017ലും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു ബാലൺഡി’ഓർ നേടിയത്. എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ നടന്ന വേൾഡ് കപ്പിൽ കിരീടം നേടാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നില്ല. ഇതുവച്ച് നോക്കുമ്പോൾ ഇത്തവണ ഫ്രാൻസ് കിരീടം നേടില്ല എന്ന് പറയേണ്ടിവരും.

പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് ഈ ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്.ഏതായാലും ഇതൊക്കെ ഒരു വിശ്വാസമാണ്. ഖത്തറിൽ ആര് കിരീടം ചൂടുമെന്നുള്ളത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *