വേൾഡ് കപ്പിന് തൊട്ട് മുന്നേ അർജന്റൈൻ ടീമിൽ ഇടം നേടി, സ്വപ്ന സാക്ഷാൽക്കാരമെന്ന് അൽമാഡ!
ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്.സെപ്റ്റംബർ 23 ആം തീയതി നടക്കുന്ന മത്സരത്തിൽ ഹോണ്ടുറാസിനെയാണ് അർജന്റീന നേരിടുക.പിന്നീട് നാല് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന മത്സരത്തിൽ ജമൈക്കയെയും അർജന്റീന നേരിടും. ഈ മത്സരങ്ങൾക്കുള്ള ഫൈനൽ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം സ്‌കലോണി പ്രഖ്യാപിച്ചിരുന്നു.
യുവ സൂപ്പർ താരം തിയാഗോ അൽമാഡക്ക് ഈ സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിരുന്നു. 21കാരനായ താരം ആദ്യമായാണ് അർജന്റീനയുടെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വേൾഡ് കപ്പിന് തൊട്ടുമുന്നേ അർജന്റീനയുടെ ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ അൽമാഡ വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വപ്ന സാക്ഷാത്കാരമാണ് എന്നാണ് അൽമാഡ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
#SelecciónMayor El entrenador @lioscaloni dio a conocer la lista de convocados para los amistosos ante #Honduras 🇭🇳 y #Jamaica 🇯🇲
— Selección Argentina 🇦🇷 (@Argentina) September 15, 2022
📝 https://t.co/VCLpqyiEq0 pic.twitter.com/VescpXQ4LK
” തീർച്ചയായും നാഷണൽ ടീമിൽ ഇടം നേടുക എന്നുള്ളത് ഓരോ കൊച്ചു കുട്ടിയുടെ പോലും സ്വപ്നമാണ്. ഞാനൊരു പ്രൊഫഷണലായതിനു ശേഷമോ അതിനുമുൻപ് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കുള്ള ഒരു റിവാർഡാണ് ഇത്.അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. എന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഇപ്പോൾ നടന്നിട്ടുള്ളത് ” ഇതാണ് അൽമാഡ പറഞ്ഞിട്ടുള്ളത്.
നിലവിൽ MLS ക്ലബ്ബായ അറ്റ്ലാൻഡക്ക് വേണ്ടിയാണ് ഈ യുവതാരം കളിച്ചു കൊണ്ടിരിക്കുന്നത്. 16 മില്യൺ ഡോളറിന് വെലസിൽ നിന്നായിരുന്നു താരത്തെ അറ്റ്ലാന്റ സ്വന്തമാക്കിയത്.MLS ലെ തന്റെ ആദ്യ സീസണിൽ 6 ഗോളുകളും 11 അസിസ്റ്റുകളുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. വരുന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഈ അറ്റാക്കിങ് മിഡ്ഫീൽഡർക്ക് സാധിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.