വേൾഡ് കപ്പിന് ഒരുങ്ങണം,കക്കയുമായി കൂടിക്കാഴ്ച്ച നടത്തി ടിറ്റെ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ടീമുകളുടെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രിലിമിനറി സ്‌ക്വാഡ് എല്ലാ ടീമുകളും ഫിഫക്ക് സമർപ്പിച്ചു കഴിഞ്ഞു. ഇനി അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ ടീമുകളുമുള്ളത്. ബ്രസീലിയൻ പരിശീലകനായ ടിറ്റെയും അതിന്റെ പണിപ്പുരയിൽ തന്നെയാണുള്ളത്.

ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ ബ്രസീലിയൻ മാധ്യമമായ UOL പുറത്ത് വിട്ടിട്ടുണ്ട്. അതായത് ബ്രസീലിന്റെ പരിശീലകൻ ബ്രസീലിയൻ ഇതിഹാസമായ കക്കയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മാത്രമല്ല ബ്രസീലിയൻ താരങ്ങളായിരുന്ന ഫിലിപ്പേ ലൂയിസ്,ഫെർണാണ്ടിഞ്ഞോ എന്നിവരുമായും ടിറ്റെ ചർച്ചകൾ നടത്തിയിട്ടുണ്ട്.

ഇതിനെ കാരണം കഴിഞ്ഞ വേൾഡ് കപ്പുകളിലെ ബ്രസീലിന്റെ പ്രകടനം തന്നെയാണ്.2002ന് ശേഷം വേൾഡ് കപ്പുകളിൽ മികവ് പുലർത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതിനുശേഷം ഉള്ള വേൾഡ് കപ്പുകളിൽ ബ്രസീലിന്റെ പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു എന്നറിയാൻ വേണ്ടിയാണ് ഈ താരങ്ങളുമായി ടിറ്റെ ചർച്ചകൾ നടത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇത്തരം കാര്യങ്ങൾ ഖത്തറിലെ ബ്രസീലിയൻ താരങ്ങൾക്കുള്ള പ്രശ്‌നങ്ങൾ തടയാനോ ലഘൂകരിക്കാനോ സഹായിക്കാനാകുമെന്നാണ് ബ്രസീലിയൻ ടീം അധികൃതർ കരുതുന്നത്. കഴിഞ്ഞ വേൾഡ് കപ്പുകളിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബ്രസീലിയൻ ടീം പരമാവധി ശ്രമിച്ചേക്കും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ടിറ്റെയും സംഘവും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *