വേൾഡ് കപ്പിന് ആരൊക്കെ യോഗ്യത നേടി? ഇനി സാധ്യതകൾ എങ്ങനെ? അറിയേണ്ടതെല്ലാം!

ഖത്തർ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക വമ്പന്മാരും വേൾഡ് കപ്പ് യോഗ്യത നേടാൻ കഴിഞ്ഞിട്ടുണ്ട്. ചില ടീമുകൾ ഇപ്പോൾ പ്ലേ ഓഫ് മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നു.ഇറ്റലി ഉൾപ്പെടെയുള്ള ചില ടീമുകൾ വേൾഡ് കപ്പിന് യോഗ്യത നേടാനാവാതെ പുറത്താവുകയും ചെയ്തിട്ടുണ്ട്.

ഏതായാലും ഇതുവരെ 19 ടീമുകളാണ് വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.ആ ടീമുകൾ ഇവയൊക്കെയാണ്..

ഖത്തർ, ജർമ്മനി, ഡെൻമാർക്ക്,ബ്രസീൽ,ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട് സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ്,അർജന്റീന,ഇക്വഡോർ,ഉറുഗ്വ,ഇറാൻ,സൗത്ത് കൊറിയ, സൗദി അറേബ്യ, ജപ്പാൻ എന്നിവരാണ് വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.

യുവേഫയുടെ പ്ലേ ഓഫ് ഫൈനൽ മത്സരങ്ങൾ ഇങ്ങനെയാണ്..

Poland v Sweden,Scotland v Ukraine / Wales,North Macedonia v Portugal

ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് വേൾഡ് കപ്പിന് യോഗ്യത നേടാം.അതേസമയം ലാറ്റിനമേരിക്കയിൽ നിന്ന് പെറു പ്ലേഓഫ് മത്സരങ്ങൾക്ക് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.

കോൺകകാഫിൽ നിന്ന് മെക്സികോയും അമേരിക്കയുമാണ് വേൾഡ് കപ്പ് യോഗ്യതയുടെ തൊട്ടരികിൽ നിൽക്കുന്നത്.ആഫ്രിക്കയുടെ കാര്യത്തിലേക്ക് വരുമ്പോൾ മത്സരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്.അതേസമയം ഏഷ്യയിൽ നിന്ന് ഓസ്ട്രേലിയയും UAE യും പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഇതൊക്കെയാണ് വേൾഡ് കപ്പ് യോഗ്യതയുടെ നിലവിലെ വിശേഷങ്ങൾ. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിന് യോഗ്യത നേടാനാവുംവുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *