വേൾഡ് കപ്പിന് അർജന്റൈൻ ടീമിൽ ആരൊക്കെ? വിശകലനം!

വരുന്ന ഖത്തർ വേൾഡ് കപ്പിന് നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കാൻ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു.മാത്രമല്ല വലിയൊരു അപരാജിത കുതിപ്പാണ് നിലവിൽ സ്‌കലോണിക്ക് കീഴിൽ അർജന്റീന നടത്തുന്നത്.അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോട് കൂടിയാണ് ഖത്തർ വേൾഡ് കപ്പിനെ അർജന്റൈൻ ആരാധകർ ഉറ്റുനോക്കുന്നത്.

ഏതായാലും വരുന്ന വേൾഡ് കപ്പിന് അർജന്റൈൻ ടീമിൽ ആരൊക്കെയുണ്ടാവും? ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ഒരു വിശകലനം പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് നടത്തിയിട്ടുണ്ട്.ടീമിൽ സ്ഥിരസാന്നിധ്യമായ താരങ്ങളെ മാറ്റിനിർത്തിയുള്ള ഒരു വിശകലനമാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ സാധ്യത വർദ്ധിച്ചവരുടെയും സാധ്യത കുറഞ്ഞവരുടെയും ഒരു വിശകലനമാണിത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഗോൾകീപ്പർ സ്ഥാനത്ത് എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും.ബാക്കപ്പായി കൊണ്ട് ഫ്രാങ്കോ അർമാനി,യുവാൻ മുസ്സോ എന്നിവർക്കാണ് സാധ്യത. പക്ഷേ നിലവിൽ മികച്ച പ്രകടനം നടത്തുന്ന ജെറോണിമോ റുള്ളി ഇവർക്ക് വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.

കഴിഞ്ഞ മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ അലൈക്സിസ് മാക്ക് ആല്ലിസ്റ്റർക്കും ജൂലിയൻ ആൽവരസിനും സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വേൾഡ് കപ്പ് സ്ക്വാഡിൽ ഇടം നേടാനുള്ള സാധ്യതകൾ ഇരുവരും ഉയർത്തിയിട്ടുണ്ട്.

എന്നാൽ ഗോൺസാലോ മോന്റിയേൽ,ലുക്കാസ് മാർട്ടിനെസ് ക്വാർട്ട എന്നിവർ തങ്ങളുടെ സാധ്യത വർദ്ധിപ്പിക്കേണ്ടതുണ്ട്.നൂഹെൽ മൊളീന,യുവാൻ ഫോയ്ത്ത്,ജർമ്മൻ പെസല്ല എന്നിവരൊക്കെ സാധ്യത ഉയർത്തി കഴിഞ്ഞവരാണ്.

എന്നാൽ മുന്നേറ്റനിരയിൽ ലൂക്കാസ് ഒകമ്പസിന്റെ സാധ്യത കുറഞ്ഞിട്ടുണ്ട്. സമീപകാലത്ത് അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നില്ല.അത്കൊണ്ട് തന്നെ സ്‌കലോണി താരത്തിന്റെ കാര്യത്തിൽ ഏത് രൂപത്തിലുള്ള അന്തിമതീരുമാനം കൈക്കൊള്ളുമെന്നുള്ളത് അവ്യക്തമാണ്.

ഇതൊക്കെയാണ് നിലവിലെ സാധ്യതകൾ.ഒരുപിടി മികച്ച താരങ്ങൾ ഇപ്പോഴും അർജന്റൈൻ സ്‌ക്വാഡിന് വെളിയിൽ കാത്തിരിപ്പിലാണ്.അത്കൊണ്ട് തന്നെ സമീപകാലത്ത് തിളങ്ങാൻ കഴിയാത്ത താരങ്ങൾ എത്രയും പെട്ടന്ന് തങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിച്ച് മതിയാവൂ എന്നാണ് TYC ഒരു നിർദേശമായി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *