വേൾഡ് കപ്പിനേക്കാൾ ബുദ്ധിമുട്ട് യൂറോ കപ്പോ? എംബപ്പേക്ക് സ്‌കലോണിയുടെ മറുപടി!
ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഈയിടെ നടത്തിയ ഒരു സ്റ്റേറ്റ്മെന്റ് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേൾഡ് കപ്പ് കിരീടം നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് യൂറോ കപ്പ് നേടുന്നതിനാണ് എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്.ഇത് ഫുട്ബോൾ ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. പലരും ഇതിനോടുള്ള പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തു.
ഭൂരിഭാഗം വരുന്ന ആളുകളും ഈ സ്റ്റേറ്റ്മെന്റിനെ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് അമേരിക്കയിലും മികച്ച ടീമുകളാണ് ഉള്ളത് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മികച്ച ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റ് ആണ് മികച്ച ടൂർണമെന്റ്.യൂറോപ്പിലെ മികച്ച ടീമുകൾ സൗത്ത് അമേരിക്കയിലെ ടൂർണമെന്റിൽ ഇല്ല.സൗത്ത് അമേരിക്കയിലെ മികച്ച ടീമുകൾ യൂറോപ്പിലെ ടൂർണമെന്റിൽ ഇല്ല.എന്നാൽ എല്ലാ മികച്ച ടീമുകളും ഒരുമിക്കുന്ന ടൂർണമെന്റ് ആണ് വേൾഡ് കപ്പ്.വേൾഡ് കപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ 10 തവണ സൗത്ത് അമേരിക്കൻ ടീമുകൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.എംബപ്പേ നടത്തിയ സ്റ്റേറ്റ്മെന്റിന്റെ തീർച്ചയായും ബഹുമാനിക്കേണ്ടതുണ്ട്. ഇവിടെ കൊളംബിയയും ഇക്വഡോറും പരാഗ്വയും ചിലിയുമൊക്കെ കരുത്തരാണ്. ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ പെട്ടവരാണ് ഇവർ എന്ന് പറയുന്നതിൽ എനിക്ക് യാതൊരുവിധ മടിയുമില്ല “ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് സൗത്ത് അമേരിക്കൻ ടീമുകളായോ ടൂർണമെന്റിനെയോ വിലകുറച്ച് കാണേണ്ടതില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.യൂറോ കപ്പിനേക്കാൾ വലുത് വേൾഡ് കപ്പ് ആണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സൗത്ത് അമേരിക്കയിലെ ടീമുകൾ യൂറോപ്പിലെ ടീമുകൾ പോലെ ഹൈ ലൈവൽ മത്സരങ്ങൾ കളിക്കുന്നില്ല എന്ന പ്രസ്താവനയിലൂടെ നേരത്തെ പുലിവാല് പിടിച്ച താരവും എംബപ്പേ തന്നെയാണ്.